ETV Bharat / state

ഗഗൻയാൻ ദൗത്യം : മലയാളി ഉൾപ്പടെയുള്ള ബഹിരാകാശ സഞ്ചാരികൾ നേരിട്ടത് കഠിനമായ പരീക്ഷണങ്ങൾ

author img

By ETV Bharat Kerala Team

Published : Feb 27, 2024, 3:25 PM IST

ഗഗന്‍യാന്‍ ദൗത്യത്തിലേക്ക് ബഹിരാകാശ സഞ്ചാരികളെ തെരഞ്ഞെടുത്തത് കഠിനമായ ടെസ്‌റ്റുകള്‍ക്കൊടുവില്‍. നാലുപേർ തെരഞ്ഞെടുക്കപ്പെട്ടത് 20 പേരുടെ സംഘത്തിൽനിന്ന്.

Rigourous Training of Gaganyan Astronauts

തിരുവനന്തപുരം : ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിലേക്ക് മലയാളി ഉള്‍പ്പടെ 4 വ്യോമസേന പൈലറ്റുമാർ തെരഞ്ഞെടുക്കപ്പെട്ടത് കഠിനമായ ടെസ്‌റ്റുകള്‍ക്കൊടുവില്‍. ഒരു കൂട്ടം സമര്‍ത്ഥരായ വ്യോമസേന പൈലറ്റുമാരില്‍ നിന്നാണ് നാലുപേരെയും തെരഞ്ഞെടുത്തത് (Rigourous Training of Gaganyan Astronauts).

ദൗത്യത്തിന്‍റെ ആദ്യപടിയായി ഇരുപതിലധികം പേരുള്ള വ്യോമസേന പൈലറ്റുമാരുടെ ഒരു സംഘത്തെ തെരഞ്ഞെടുത്തു. ഇവരെ വര്‍ഷങ്ങളോളം കഠിനമായ പരിശീലനത്തിന് വിധേയമാക്കി. തുടർന്ന് ബഹിരാകാശ യാത്രയ്ക്കുവേണ്ട വൈദ്യശാസ്ത്ര, എയ്‌റോ മെഡിക്കല്‍, മനശാസ്ത്ര പരിശോധനകള്‍ അടക്കം നടത്തിയ ശേഷമാണ് നാഷണല്‍ ക്രൂ സെലക്ഷന്‍ ബോര്‍ഡ് ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 4 പൈലറ്റുമാരിലേക്ക് എത്തിയത് (Gaganyan Mission Crew Training).

നാലുപേരെ തെരഞ്ഞെടുത്തതിനുശേഷം ഇവര്‍ക്ക് റഷ്യയിലെ ഗഗാറിന്‍ കോസ്‌മനോട്ട് സെന്‍ററില്‍ 13 മാസത്തോളം പരിശീലനം നല്‍കി. ബഹിരാകാശ വാഹനത്തിനുള്ളില്‍ നടക്കുന്നതിനുള്ള ട്രെയിനിങ്, മരുഭൂമി, വനം, വെള്ളം എന്നിങ്ങനെയുള്ള പ്രതികൂല സാചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള പരിശീലനം (സര്‍വൈവല്‍ ട്രെയിനിങ്) എന്നിവ നല്‍കി. ഇവരുടെ കായിക ആരോഗ്യം നിലനിര്‍ത്താന്‍ കഠിനമായ പരിശീലനവും നല്‍കി. ഈ പരിശീലനത്തില്‍ യോഗ, നീന്തല്‍ എന്നിവ കരിക്കുലത്തിന്‍റെ ഭാഗമാക്കുകയും ചെയ്‌തു.

ഇത്രകാലം രഹസ്യമാക്കി നിലനിര്‍ത്തിയിരുന്ന ഈ പ്രക്രിയകളും പേരുകകളും പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്ത്യയുടെ ബഹിരാകാശ വളര്‍ച്ചയുടെ മറ്റൊരു നാഴികക്കല്ല് പിന്നിടുന്ന അഭിമാന നിമിഷം പ്രധാനമന്ത്രി ഇന്ന് ലോകത്തെ അറിയിച്ചത്. തിരുവനന്തപുരം തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്‍ററില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹിരാകാശ യാത്രികരെ സദസിന് പരിചയപ്പെടുത്തിയത്.

Also Read: ഗഗൻയാൻ ദൗത്യത്തിലെ മലയാളി ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായര്‍ ; ഉറ്റുനോക്കി ശാസ്‌ത്രലോകം

വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്‌റ്റനും പാലക്കാട് നെന്‍മാറ സ്വദേശിയുമായ പ്രശാന്ത് ബാലകൃഷ്‌ണന്‍ നായര്‍, ഗ്രൂപ്പ് ക്യാപ്‌റ്റന്‍ അങ്കിത് പ്രതാപ്, ഗ്രൂപ്പ് ക്യാപ്‌റ്റന്‍ അജിത് കൃഷ്‌ണൻ, വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ല എന്നിവരാണ് ഗഗന്‍യാന്‍ ദൗത്യത്തിലെ നാല് ബഹിരാകാശ യാത്രികര്‍. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പ്രശാന്ത് ബാലകൃഷ്‌ണന്‍ നായര്‍ എന്‍ഡിഎയിലെ വിദ്യാഭ്യാസത്തിനുശേഷം 1999 ലാണ് വ്യോമസേനയില്‍ ചേര്‍ന്നത്. സുഖോയ് വിമാനത്തിലെ പൈലറ്റും ഗ്രൂപ്പ് ക്യാപ്‌റ്റനുമാണ് പ്രശാന്ത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.