ETV Bharat / state

മസാലബോണ്ട് കേസിൽ തോമസ് ഐസക്കിന് ആശ്വാസം ; ഇഡിക്ക് തിരിച്ചടി, അപ്പീലിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി - High Court On Masalabond Case - HIGH COURT ON MASALABOND CASE

മസാലബോണ്ട് കേസിൽ ഇടപെടാതെ ഹൈക്കോടതി. സിംഗിൾ ബഞ്ച് മെയ് 22 ന് വാദം കേൾക്കുന്നതിനാൽ ഇടപെടുന്നില്ലെന്നാണ് ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ്.

THOMAS ISAAC  MASALABOND CASE  ENFORCEMENT DIRECTORATE  HIGH COURT
മസാലബോണ്ട് കേസിൽ തോമസ് ഐസക്കിന് ആശ്വാസം (Source : ETV BHARAT NETWORK)
author img

By ETV Bharat Kerala Team

Published : May 20, 2024, 2:15 PM IST

എറണാകുളം : മസാലബോണ്ട് കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ ഇഡിയുടെ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടപെട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് ഐസക്കിനെ ചോദ്യം ചെയ്യേണ്ട എന്ന ഇടക്കാല ഉത്തരവിനെതിരായിരുന്നു അപ്പീൽ. മെയ് 22 ന് സിംഗിൾ ബെഞ്ച് വിഷയത്തിൽ വാദം കേൾക്കുന്നതിനാൽ ഇടപെടുന്നില്ലെന്നാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

മസാല ബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്‌ത് തോമസ് ഐസക്കും കിഫ്ബിയും നൽകിയിട്ടുള്ള ഹർജികളാണ് ഹൈക്കോടതി സിംഗിൾ പരിഗണനയിലുള്ളത്. മസാല ബോണ്ടിലെ ചില ഇടപാടുകളെ കുറിച്ചുള്ള വ്യക്തതയ്ക്കായി തോമസ് ഐസക്കിന്‍റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബഞ്ച് നേരത്തെ നിരീക്ഷണം നടത്തിയിരുന്നു. അങ്ങനെയിരിക്കെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിർദേശം അനുചിതമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇഡിയുടെ അപ്പീൽ.

ALSO READ : ആർഎൽവി രാമകൃഷ്‌ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയെ താത്‌കാലം അറസ്‌റ്റ് ചെയ്യേണ്ടെന്ന് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.