ETV Bharat / state

ഉഷ്‌ണ തരഗവും വേനല്‍ ചൂടും അവസരമാക്കി മില്‍മ; സംഭാരത്തിന് റെക്കോർഡ് വില്‍പന - Record sambharam sale for milma - RECORD SAMBHARAM SALE FOR MILMA

കേരളം കണികണ്ടുണരുന്ന വേനലില്‍ താരമായി മില്‍മ, ഏപ്രില്‍ വരെ വിറ്റഴിച്ചത്‌ 45 ലക്ഷം ലിറ്റര്‍ സംഭാരം

MILMA SAMBHARAM  SUMMER SEASON IN KERALA  മില്‍മ സംഭാരം  MILMA PRODUCTS
RECORD SAMBHARAM SALE FOR MILMA (source: Etv Bharat reporter)
author img

By ETV Bharat Kerala Team

Published : May 4, 2024, 8:53 PM IST

തിരുവനന്തപുരം: അത്യുഷ്‌ണത്തിന്‍റെ ആധിക്യത്തില്‍ നട്ടം തിരിയുമ്പോള്‍ ഒരു സംഭാരം നല്‍കുന്ന ആശ്വാസം പറഞ്ഞറിയിക്കേണ്ടതില്ല. എന്നാല്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ ലഭിക്കുന്ന സംഭാരത്തിന്‍റെ ഗുണ നിലവാരത്തില്‍ സംശയമുള്ളതിനാല്‍ പലരും സംഭാരം ഒഴിവാക്കുകയാണ് പതിവ്. ഇവിടെയാണ് മലയാളികളുടെ വിശ്വാസമാര്‍ജ്ജിച്ച മില്‍മ എന്ന സഹകരണ സ്ഥാപനത്തിന്‍റെ സംഭാരം താരമാകുന്നത്.

ഗുണനിലവാരത്തില്‍ മാത്രമല്ല, രുചിയിലും മികച്ചതായതോടെ വേനല്‍ ചൂടിന് ആശ്വാസം പകരാന്‍ ജനം മില്‍മ സംഭാരം തേടി നടക്കുകയാണ്. മില്‍മയുടെ മിക്ക വില്‍പ്പന ശാലകളിലും ഉച്ചയ്ക്ക് 12 മണിക്കു മുന്‍പുതന്നെ സംഭാരം മുഴുവന്‍ വിറ്റു പോകുകയാണ്. 200 മില്ലി ഗ്രാമിന് വെറും 10 രൂപ മാത്രമേയുള്ളൂവെന്നതും മില്‍മ സംഭാരത്തെ ദാഹിച്ചു വലയുന്നവര്‍ക്കിടയിലെ താരമാക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 60% വര്‍ദ്ധനവാണ് സംഭാരത്തില്‍ ഇത്തവണ രേഖപ്പെടുത്തിയതെന്ന് മില്‍മ കണ്‍സ്യുമര്‍ വിഭാഗം അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ 45 ലക്ഷം ലിറ്റര്‍ സംഭാരമാണ് സംസ്ഥാന വ്യാപകമായി മില്‍മ ബൂത്തുകള്‍ വഴിയും മറ്റ് കടകളിലൂടെയും വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 60% ശതമാനം വില്‍പന വര്‍ദ്ധിച്ചു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം വരെ 28 ലക്ഷം ലിറ്റര്‍ സംഭാരമായിരുന്നു വില്‍പന. ഇതാണ് ഇത്തവണ ഇരട്ടിയോളമായി വര്‍ദ്ധിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ദിവസേനയുള്ള സംഭാരത്തിന്‍റെ കച്ചവടവും കുതിച്ച് കയറുകയാണ്. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായി ഉഷ്‌ണതരംഗം റിപ്പോര്‍ട്ട് ചെയ്‌ത ഏപ്രില്‍ മാസത്തിലാണ് സംഭാരത്തിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍.

വില്‍പനയുടെ മാസം തിരിച്ചുള്ള കണക്കുകള്‍ ക്രോഡീകരിച്ച് വരികയാണ്. പല ബൂത്തുകളിലും രാവിലെ തന്നെ സംഭാരം തീരുന്നുണ്ടെന്നും ഓരോ ദിവസവും വില്‍പനയുടെ തോത് വര്‍ധിക്കുകയാണെന്നും മില്‍മ കണ്‍സ്യുമര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭാരത്തിന്‍റെ വില്‍പനയിലുണ്ടായ കുതിച്ചു കയറ്റം മില്‍മയും വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.

മൊത്തം വില്‍പനയുടെ 80% നഗര മേഖലയിലും 20% ഗ്രാമ മേഖലയിലുമാണ്. 14 യൂണിറ്റുകളിലാണ് മില്‍മ സംസ്ഥാനത്ത് സംഭാരം ഉത്പാദിപ്പിക്കുന്നത്. മുന്‍പ് ഒറ്റ ഷിഫ്റ്റിലാണ് യൂണിറ്റുകളില്‍ സംഭാരത്തിന്‍റെ ഉത്പാദനം നടന്നിരുന്നത്. എന്നാല്‍ വില്‍പന 60% ശതമാനം വര്‍ധിച്ചതോടെ പലപ്പോഴും 3 ഉം 4 ഉം ഷിഫ്റ്റുകളിലായാണ് യൂണിറ്റുകളില്‍ ഉത്പാദനം.

നഗരമധ്യത്തിലുള്ള ബൂത്തുകളില്‍ വേനലില്‍ സാധാരണ തോതില്‍ സംഭാരത്തിന് ആവശ്യം വര്‍ധിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ അധികം സജീവമല്ലാതിരുന്ന പല ബൂത്തുകളിലും ഇപ്പോള്‍ സംഭാരത്തിന് ആവശ്യക്കാര്‍ ഏറെയാണ്.

രാവിലെ 12 മണി വരെയാണ് സംഭാരത്തിന് കൂടുതല്‍ ആവശ്യക്കാര്‍. 11 മണിയോടെ തന്നെ ബൂത്തുകളില്‍ എത്തുന്ന സംഭാരത്തിന് ക്ഷാമം തുടങ്ങുമെന്നും മില്‍മയുടെ മാര്‍ക്കറ്റിംഗ് വിഭാഗം മാനേജര്‍ മുരുഗന്‍ പറഞ്ഞു.

Also Read: വെയ്റ്റ് ലോസാണോ ലക്ഷ്യം കടുംപുട്ട് തന്നെ നല്ലത്;കുടകരുടെ രുചിക്കൂട്ടിന് മലയാളി ആരാധകര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.