ETV Bharat / state

പെരുമാറ്റച്ചട്ട ലംഘനം: റംസാൻ-വിഷു ചന്തകൾ അനുവദിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ - EC ON RAMZAN VISHU MARKET

മാതൃകാ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണ് കൺസ്യൂമർ ഫെഡിന്‍റെ ആവശ്യമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഭരിക്കുന്ന പാർട്ടിയുടെ ജനങ്ങളെ സ്വാധീനിക്കാനുള്ള ഒരു നടപടിയും അംഗീകരിക്കാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയില്‍.

RAMZAN VISHU MARKET  ELECTION COMMISSION OF INDIA  റമസാൻ വിഷു ചന്ത  തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ
Ramzan Vishu market may influence voters; election commission of india in high court
author img

By ETV Bharat Kerala Team

Published : Apr 9, 2024, 9:00 PM IST

എറണാകുളം: റംസാൻ-വിഷു ചന്തകൾ അനുവദിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും, റംസാൻ വിഷു ചന്ത വോട്ടർമാരെ സ്വാധീനിച്ചേക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കി.

ചന്തകൾ ആരംഭിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അനുമതി നിഷേധിച്ചിരുന്നു.ഇതിനെതിരെ കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 250 ഓളം ചന്തകൾ തുടങ്ങാനാണ് കൺസ്യൂമർഫെഡ് തീരുമാനിച്ചിരുന്നത്. റംസാൻ വിഷു ചന്ത തുടങ്ങാൻ അനുമതി നിഷേധിച്ചതിനെതിരെ കൺസ്യൂമർ ഫെഡ് നൽകിയ ഹർജിയിലാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. മാതൃകാ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമാണ് കൺസ്യൂമർ ഫെഡിന്‍റെ ആവശ്യമെന്നും കമ്മീഷൻ അറിയിച്ചു.

ജനങ്ങളെ സ്വാധീനിക്കാനുള്ള ഭരിക്കുന്ന പാർട്ടിയുടെ ഒരു നടപടിയും അംഗീകരിക്കാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ബെഞ്ച് വ്യാഴാഴ്‌ച (11-04-2024) വീണ്ടും പരിഗണിക്കും.

സംസ്ഥാനത്ത് 280 ചന്തകൾ ആരംഭിക്കാൻ നടപടികൾ ആരംഭിച്ചതായും എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കൺസ്യൂമർ ഫെഡിന്‍റെ ഹർജി. നേരത്തെ ഇത്തരം സന്ദർഭങ്ങളിൽ അനുമതി നൽകിയിട്ടുണ്ടെന്നാണ് ഹർജിയിലെ വാദം.

ഉത്സവ കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ കൺസ്യൂമർ ഫെഡ് സ്വീകരിച്ച നടപടികളെ തടസ്സപ്പെടുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടലെന്നും അത് പുനപരിശോധിക്കണം എന്നുമാണ് ഹർജിയിലെ ആവശ്യം. ചന്തകൾ തുടങ്ങാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് എടുത്തതാണെന്നതാണ് കൺസ്യൂമർഫെഡിന്‍റെ നിലപാട്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ഹൈക്കോടതിയിൽ നിന്നും മറിച്ചൊരു ഉത്തരവ് ഉണ്ടാകാതിരിക്കുകയും ചെയ്‌താൽ കേരളത്തിൽ ഇത്തവണ റംസാൻ-വിഷു ചന്തകൾ ഉണ്ടാകില്ല.

ALSO READ: തെരഞ്ഞെടുപ്പ് ഏതായാലും മുന്നിലുണ്ടാകും "89" നമ്പർ കാർ, അതിനു പിന്നിൽ ഒരു കഥയുണ്ട് - PB Abdul Razak 89 Number Car

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.