ETV Bharat / state

രാജ്യസഭ തെരഞ്ഞെടുപ്പ് ; സിപിഐ സ്ഥാനാർഥി പിപി സുനീർ നാമനിർദേശ പത്രിക നൽകി - PP SUNEER SUBMITTED NOMINATION

രാജ്യസഭയില്‍ കേരളത്തിന്‍റെ പൊതുവായ താത്പര്യം ഉയർത്തി പിടിച്ച് ശക്തമായ സാന്നിധ്യമാകുമെന്ന് പിപി സുനീര്‍.

CPI CANDIDATE P P SUNEER  RAJYA SABHA ELECTION  പി പി സുനീർ നാമനിർദേശ പത്രിക നൽകി  CM PINARAYI VIJAYAN
CPI Candidate P P Suneer Submitted Nomination Papers (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 12, 2024, 2:42 PM IST

സിപിഐ സ്ഥാനാർഥി പി പി സുനീർ നാമനിർദേശ പത്രിക നൽകി (ETV Bharat)

തിരുവനന്തപുരം : സിപിഐ സ്ഥാനാർഥിയായി പിപി സുനീർ നാമനിർദേശ പത്രിക നൽകി. നിയമസഭ സെക്രട്ടറിക്ക് മുന്നിലാണ് അദ്ദേഹം രാജ്യസഭ സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം മന്ത്രിമാരായ പി പ്രസാദ്, ജിആർ അനിൽ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ രാജൻ, റോഷി അഗസ്‌റ്റിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

പത്രിക സമർപ്പിച്ച ശേഷം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിൽ സത്യവാങ്മൂലവും പിപി സുനീർ വായിച്ചു. സത്യവാങ്മൂലത്തിൽ ഫോട്ടോ ഒട്ടിക്കാൻ മറന്നു പോയതിനാൽ രണ്ടാമത് ഫോട്ടോ ഒട്ടിച്ചായിരുന്നു പത്രിക സമർപ്പിച്ചത്. വളരെ വലിയ ഉത്തരവാദിത്വമെന്നും, കേരളത്തിന്‍റെ പൊതുവായ താത്പര്യം ഉയർത്തി പിടിച്ച് ശക്തമായ സാന്നിധ്യമാകുമെന്നും നാമ നിർദേശ പത്രിക സമർപ്പിച്ച ശേഷം പിപി സുനീർ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ : സ്വന്തം സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കി സിപിഎം: ജോസ് കെ മാണിക്ക് രാജ്യസഭയിലേക്ക് മൂന്നാമൂഴം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.