ETV Bharat / state

കേന്ദ്രത്തിൽ കേരളത്തിന്‍റെ ശബ്‌ദമാകും; രാജ്യസഭ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക നല്‍കി ജോസ് കെ മാണി - jose k mani rajya sabha nomination

എൽഡിഎഫിൻ്റെ രാജ്യസഭ സ്ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം എത്തിയാണ് ജോസ് കെ മാണി പത്രിക സമർപ്പിച്ചത്.

RAJYA SABHA CANDIDATE NOMINATION  JOSE K MANI  ജോസ് കെ മാണി  ജോസ് കെ മാണി രാജ്യസഭ സ്ഥാനാർത്ഥി
Jose K mani (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 12, 2024, 2:55 PM IST

നാമ നിർദേശ പത്രിക സമർപ്പിച്ചശേഷം ജോസ് കെ മാണി മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ (ETV Bharat)

തിരുവനന്തപുരം: എൽഡിഎഫിൻ്റെ രാജ്യസഭ സ്ഥാനാർഥിയായി ജോസ് കെ മാണി നിയമസഭ സെക്രട്ടറിക്ക് മുന്നിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം എത്തിയാണ് ജോസ് കെ മാണി പത്രിക സമർപ്പിച്ചത്. കേരള കോൺഗ്രസ്‌ എം നേതാക്കളും ഇടതുമുന്നണിയിലെ മറ്റ് ഘടകകക്ഷി പാർട്ടി നേതാക്കളും മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്‌ണൻ കുട്ടി, ആൻ്റണി രാജു എന്നിവരു ഒപ്പമുണ്ടായിരുന്നു.

നേതാക്കളുടെ സാന്നിധ്യത്തിൽ പത്രിക സമർപ്പിച്ചതിൽ സന്തോഷമുണ്ടെന്നും കേന്ദ്രത്തിൽ സംസ്ഥാനത്തിൻ്റെ ശബ്‌ദമാകുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ അവകാശങ്ങൾ എടുത്തു കളഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാർ നയങ്ങളെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്നലെ യുഡിഎഫിൻ്റെ രാജ്യസഭ സ്ഥാനാർഥിയായ ഹാരിസ് ബീരാനും നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.

Also Read: 'സിപിഎം പുറത്താക്കിയത് ജോസ് കെ മാണിയുടെ സമ്മർദത്തിനു വഴങ്ങി, പാർട്ടിയോട് വിരോധമില്ല': ബിനു പുളിക്കകണ്ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.