ETV Bharat / state

മഴയത്ത് കുതിർന്ന ചുമരിടിഞ്ഞ് വീണു ; തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു - Woman Died After Wall Collapsed - WOMAN DIED AFTER WALL COLLAPSED

കനത്ത മഴയിൽ കുതിർന്നിരുന്ന വീടിന്‍റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പാചകത്തിനായി വിറകെടുക്കാൻ ഇറങ്ങിയപ്പോൾ ചുമരിടിഞ്ഞ് ശ്രീകലയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇവരെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

WOMAN DIED  RAIN  തിരുവനന്തപുരം  DEATH
തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു (Source : ETV BHARAT REPORTER)
author img

By ETV Bharat Kerala Team

Published : May 22, 2024, 8:13 AM IST

Woman Died After Wall Collapsed In Rain (Source : ETV BHARAT REPORTER)

തിരുവനന്തപുരം : പോത്തൻകോട് വീടിൻ്റെ ചുമരിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. പോത്തൻകോട് ഇടത്തറ വാർഡിൽ ചുമടുതാങ്ങിവിളയിൽ ഭാഗ്യോദയത്തിൽ ശ്രീകല (61) ആണ് മരിച്ചത്. മഴയിൽ കുതിർന്നിരുന്ന പഴയ വീടിൻ്റെ ചുമരാണ് ഇടിഞ്ഞ് വീണത്. പുതിയ വീട് നിർമിച്ചപ്പോൾ പഴയ വീട് പൂർണമായും ഇടിച്ച് മാറ്റിയിരുന്നില്ല

കനത്ത മഴയിൽ കുതിർന്നിരുന്ന ചുവരുകൾ ഇടിഞ്ഞു വീഴുകയായിരുന്നു. പാചകത്തിനായി വിറകെടുക്കാൻ ഇറങ്ങിയപ്പോൾ ചുമരിടിഞ്ഞ് ശ്രീകലയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വീട്ടുകാരും അയൽവാസികളും ചേർന്നാണ് തകർന്ന ചുമരിനടിയിൽ നിന്ന് ശ്രീകലയെ പുറത്തെടുത്തത്. ഇവരെ മെഡി കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ALSO READ : കനത്ത മഴയിൽ ദുരിതത്തിലാഴ്‌ന്ന് തലസ്ഥാനം; താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.