ETV Bharat / state

നിയമസഭാ ഉപതെരഞ്ഞെടുപ്പ്; പാലക്കാട്ടേത് കൂട്ടായ്‌മയുടെ വിജയമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കരയിലെ മുന്നേറ്റം സർക്കാർ വിരുദ്ധതയില്ലെന്നതിന്‍റെ തെളിവെന്ന് യുആർ പ്രദീപ് - ASSEMBLY ELECTION 2024

പാലക്കാട്ടെ യുഡിഎഫ് വിജയത്തിൽ മുസ്‌ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ പങ്ക് വലുതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഗവൺമെന്‍റിനെതിരായ ഒരു വികാരവും ഇത്തവണ ഉണ്ടായിട്ടില്ലെന്ന് യുആർ പ്രദീപ്.

RAHUL MAMKOOTATHIL ON RESULTS  U R PRADEEP ON RESULTS  CHELAKKARA BYELECTION 2024  PALAKKAD BYELECTION
Rahul Mamkootathil, UR Pradeep (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 23, 2024, 5:56 PM IST

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ കണ്ടത് കൂട്ടായ്‌മയുടേയും മതേതരത്വത്തിൻ്റേയും വിജയമാണ് രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർഥിയെന്ന നിലയിൽ ജനങ്ങളെ കാണുക മാത്രമേ താൻ ചെയ്‌തിട്ടുള്ളൂവെന്നും മറ്റെല്ലാ കാര്യങ്ങളും നോക്കിയത് പാർട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പിലെ വിജയത്തെ കുറിച്ച് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.

'വിജയത്തിൽ മുസ്‌ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ പങ്ക് വലുതാണ്. ഇത്രയധികം ഭാഗ്യം ചെയ്‌ത ഒരു സ്ഥാനാർഥി ഉണ്ടാവുമെന്ന് തോന്നുന്നില്ല. യുഡിഎഫിൻ്റെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം നേരിട്ട് രംഗത്തിറങ്ങി പ്രചാരണത്തിന് മേൽനോട്ടം വഹിച്ചു. ജനങ്ങളെ കാണേണ്ട ഉത്തരവാദിത്തമേ തനിക്ക് ഉണ്ടായിരുന്നുളളൂവെന്നും' രാഹുൽ വ്യക്തമാക്കി.

വിജയാഹ്ളാദം പങ്കിട്ട് കോൺഗ്രസും സിപിഎമ്മും (ETV Bharat)

സംസ്ഥാന നേതാക്കൾ നേരിട്ട് ഓരോ വാർഡിൻ്റേയും ചുമതല ഏറ്റെടുത്തു. ഒരു സിറ്റിങ് എംപി മുഖ്യ തെരഞ്ഞെടുപ്പ് ഏജൻ്റായി, മറ്റൊരു എംപി കൗണ്ടിങ് ഏജൻ്റും. ആർക്കും ലഭിക്കാത്ത ഭാഗ്യമാണത്. പ്രധാന നേതാക്കളെല്ലാം തനിക്ക് വേണ്ടി വോട്ടഭ്യർഥിക്കാൻ നേരിട്ടെത്തി. പികെ ഫിറോസിനെപ്പോലെ ഒരു നേതാവ് ഒരു പഞ്ചായത്തിൽ ക്യാമ്പ് ചെയ്‌ത് പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത് ചെറിയ കാര്യമല്ല. വലിയ കൂട്ടായ്‌മയുടെ വിജയമാണ് പാലക്കാട് കണ്ടതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

അതേസമയം തന്‍റെ വികാരങ്ങളെല്ലാം ഒരു പാർട്ടി പ്രവർത്തകന്‍റെ വികാരമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ ഒരു ഘട്ടത്തിലും പി സരിനെ താൻ അപമാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കഴിയുമ്പോഴും അതിന് ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

തെരഞ്ഞെടുപ്പിന്‍റെ മധ്യത്തിൽ നിങ്ങൾ എന്നെ കള്ളപ്പണക്കാരനാക്കിയില്ലേ എന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. ഒരു സ്ഥാനാർഥിയോട് അങ്ങനെ ചെയ്യാൻ പാടുണ്ടോ എന്ന് ചോദിച്ച രാഹുൽ പാലാക്കാട്ടെ ജനങ്ങൾ അതെല്ലാം കാണുമെന്ന് താൻ അന്ന് പറഞ്ഞിരുന്നുവെന്നും കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് എന്നത് രണ്ട് വ്യക്തികൾ തമ്മിലുള്ളതല്ലെന്നും ഇത്ര ഭൂരിപക്ഷം തനിക്ക് ലഭിച്ചത് തന്‍റെ വ്യക്തി പ്രഭാവം കൊണ്ടല്ലെന്നും രാഹുൽ പറഞ്ഞു. ഈ വോട്ടിനകത്ത് ഒരുപാട് രാഷ്‌ട്രീയമുണ്ട്. അതിനാൽ തന്നെ പാർട്ടികൾ രാഷ്‌ട്രീയം പറഞ്ഞ് വോട്ട് നേടണമെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യക്തിഹത്യ ചെയ്‌താലും വിവാദങ്ങൾ സൃഷ്‌ടിച്ചാലും ജനങ്ങൾ രാഷ്‌ട്രീയം മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതികരിച്ച് യുആർ പ്രദീപ്: ചേലക്കര എന്നും എൽഡിഎഫിനെ ചേർത്തുപിടിച്ച മണ്ഡലമാണെന്ന് യുആർ പ്രദീപ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ വിജയം നേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫിനെതിരെ വലിയ നുണ പ്രചാരണങ്ങളാണ് തെരഞ്ഞെടുപ്പ് സമയത്ത് ചിലർ നടത്തിയിരുന്നത്. എന്നാൽ അതിനെയെല്ലാം തള്ളിക്കളഞ്ഞ് വലിയ ഭൂരിപക്ഷം നൽകി ജനം എൽഡിഎഫിനോടൊപ്പം അണിനിരന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണക്കാരന് വേണ്ടി ഇടത് സർക്കാർ നടത്തിയ ഇടപെടലുകളാണ് വിജയത്തിലേക്ക് നയിച്ചത്. അതേസമയം ഗവൺമെന്‍റിനെതിരായ ഒരു വികാരവും ഇത്തവണ ഉണ്ടായിട്ടില്ലെന്ന് യുആർ പ്രദീപ് വ്യക്തമാക്കി.

Also Read: കേരളം ഉപതെരഞ്ഞെടുപ്പ് ഫലം 2024, പാലക്കാട് യുഡിഎഫ്, ചേലക്കര എല്‍ഡിഎഫ്, വയനാട്ടില്‍ പ്രിയങ്ക തന്നെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.