പാലക്കാട്: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് പ്രചാരണം ശക്തമാക്കി മുന്നണികള്‍. കോണ്‍ഗ്രസിന്‍റെ രാഹുല്‍ മാങ്കൂട്ടത്തിലും ഇടത് സ്വതന്ത്രന്‍ പി.സരിനും ഏറ്റുമുട്ടുന്ന പാലക്കാട് കടുത്ത പോരാട്ടത്തിനാണ് വേദിയാകുന്നത്. പുലര്‍ച്ചെ പാലക്കാട് മാര്‍ക്കറ്റില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണം ആരംഭിച്ചു.
രാവിലെ അഞ്ച് മണിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ മുൻ എംഎൽഎ ഷാഫി പറമ്പിലിനൊപ്പം മാര്‍ക്കറ്റിലെത്തി പ്രചാരണത്തിന് തുടക്കം കുറിച്ചത്. അതേസമയം സരിന്‍ രാവിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ എത്തുകയും തുടര്‍ന്ന് പ്രചാരണത്തിന് തുടക്കം കുറിക്കുകയും ചെയ്‌തു. ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പി സരിനെ ഇന്നലെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്ന് വൈകിട്ട് പി.സരിന്‍റെ റോഡ് ഷോ പാലക്കാടുണ്ടാകും. വിക്‌ടോറിയ കോളജ് പരിസരത്ത് നിന്ന് തുടങ്ങി കോട്ടമൈതാനി വരെയാണ് റോഡ് ഷോ. അതേസമയം പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബിജെപി കൂടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ പാലക്കാട്ടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ചിത്രം തെളിയും.
Also Read: പാലക്കാട് സരിന്‍, ചേലക്കരയിൽ യുആർ പ്രദീപ്; നിയമസഭ ഉപതെരഞ്ഞെടുപ്പ് ഇടത് ചിത്രം തെളിഞ്ഞു