ETV Bharat / state

'രണ്ടിടത്തെയും ജനങ്ങൾ ഒരുപോലെ' ; ധർമ്മസങ്കടം തുറന്നുപറഞ്ഞ് രാഹുൽ ഗാന്ധി - Rahul Gandhi at Kozhikode

author img

By ETV Bharat Kerala Team

Published : Jun 12, 2024, 1:32 PM IST

Updated : Jun 12, 2024, 2:56 PM IST

എന്ത് തീരുമാനം എടുത്താലും അത് വയനാട്ടിലെയും റായ്‌ബറേലിയിലെയും ജനങ്ങൾക്ക് വേണ്ടിയാകുമെന്ന് രാഹുൽ

രാഹുൽ ഗാന്ധി കോഴിക്കോട്  RAHUL GANDHI SPEECH KOZHIKODE  RAHUL GANDHI THANKSGIVING KOZHIKODE  RAHUL GANDHI WON WAYANAD RAE BARELI
Rahul Gandhi MP (ETV Bharat)

രാഹുൽ ഗാന്ധി എടവണ്ണയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു (ETV Bharat)

കോഴിക്കോട് : ഏത് മണ്ഡലം നിലനിർത്തണം എന്ന കാര്യത്തിലെ ധർമ്മസങ്കടം തുറന്നുപറഞ്ഞ് രാഹുൽ ഗാന്ധി. രണ്ട് മണ്ഡലത്തിലെ ജനങ്ങളും തനിക്ക് ഒരുപോലെയെന്നും കോൺഗ്രസ് നേതാവ് എടവണ്ണയിൽ പറഞ്ഞു. എന്ത് തീരുമാനം എടുത്താലും അത് വയനാട്ടിലെയും റായ്‌ബറേലിയിലെയും ജനങ്ങൾക്ക് വേണ്ടി ആയിരിക്കുമെന്നും രാഹുൽ നന്ദി പ്രകടനത്തിൽ വ്യക്തമാക്കി.

മോദിജിക്ക് എല്ലാം പറഞ്ഞുകൊടുക്കുന്നത് ദൈവമാണ്. എന്നാൽ താൻ ഒരു സാധാരണ മനുഷ്യനാണ്. അദാനിയും അംബാനിയും പറയുന്നത് പോലെയാണ് ആ പരമാത്മാവ് തീരുമാനമെടുക്കുന്നതെന്നും രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു.

തെരഞ്ഞെടുപ്പ് പോരാട്ടം ഭരണഘടനയെ സംരക്ഷിക്കാനായിരുന്നു എന്ന് വ്യക്തമാക്കിയ രാഹുൽ ഭരണഘടന ഇല്ലാതായാൽ പാരമ്പര്യം ഇല്ലാതാകുമെന്നും അത് ഉയർത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു. കേരളത്തിന്‍റെ സാംസ്‌കാരിക തനിമയെ വാനോളം പുകഴ്‌ത്തിയാണ് എടവണ്ണയിൽ ഒത്തുകൂടിയ വോട്ടർമാരെ രാഹുൽ അഭിസംബോധന ചെയ്‌തത്.

ALSO READ: പ്രിയങ്ക മത്സരിച്ചിരുന്നെങ്കില്‍ മോദി രണ്ടോ മൂന്നോ ലക്ഷം വോട്ടിന് തോറ്റേനെ : രാഹുല്‍ ഗാന്ധി

Last Updated : Jun 12, 2024, 2:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.