കോഴിക്കോട്: പിവി അന്‍വറും സിപിഎമ്മുമായുള്ള ഏറ്റുമുട്ടല്‍ മൂര്‍ഛിച്ചതോടെ മലപ്പുറത്ത് വാട്‌സ്ആപ്പ് പോരും ശക്തമായി. അന്‍വറിനേയും അന്‍വര്‍ അനുകൂലികളേയും സിപിഎം അനുകൂല ഗ്രൂപ്പുകളില്‍ നിന്ന് പുറത്താക്കിക്കൊണ്ടാണ് പാര്‍ട്ടി, വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പിടിച്ചെടുത്തത്. ഇതോടെ പിവി അന്‍വര്‍ എംഎല്‍എയും അനുകൂലികളുമുള്ള 78 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഒറ്റ ദിവസം കൊണ്ട് അഡ്‌മിന്‍ ഓണ്‍ലിയായി മാറി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ ഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്നത് സിപിഎം അഡ്‌മിനാണ്. അന്‍വറെടുത്ത നിലപാടുകളെച്ചൊല്ലി ഈ ഗ്രൂപ്പുകളില്‍ വലിയ വാഗ്വാദവും പോര്‍വിളികളും നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗ്രൂപ്പുകള്‍ അഡ്‌മിന്‍ ഓണ്‍ലി ആക്കിയതെന്നാണ് വിവരം. ഈ എഴുപത്തെട്ട് ഗ്രൂപ്പുകളിലായി 16800-ല്‍ പരം അംഗങ്ങളുണ്ട്.
Also Read:"യുവതി യുവാക്കളെ, ഇദ്ദേഹത്തെ നമ്പരുത്"; എംഎല്‍എ പിവി അന്‍വറിനെതിരെ വിനായകന്‍