മലപ്പുറം: തന്‍റെ ആരോപണങ്ങള്‍ തള്ളിയ മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ വീണ്ടും മാധ്യമങ്ങള്‍ക്ക് മുമ്പില്‍. സര്‍ക്കാരില്‍ നിന്ന് താന്‍ ആനുകൂല്യമൊന്നും പറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും മിക്കവരുടെ മടിയിലും കനമുണ്ടെന്നും ആരോപണം.
നേതാക്കളുടെ വാറോലയ്‌ക്ക് കാത്തുനില്‍ക്കുന്നില്ലെന്നും ഡാന്‍സാഫിനെതിരെ കോടതിയെ സമീപിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി. എല്ലാം ജനങ്ങളോട് വിശദീകരിക്കുമെന്നും പ്രത്യാഘാതത്തെ താന്‍ ഭയക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഈ സര്‍ക്കാരിന് കീഴില്‍ ദുരിതം അനുഭവിക്കുന്നത് താഴെക്കിടയിലെ പാര്‍ട്ടി പ്രവര്‍ത്തകരും ന്യൂനപക്ഷവുമാണെന്നും അന്‍വന്‍ ആരോപിച്ചു.
സ്വര്‍ണ കടത്തില്‍ തന്‍റെ പങ്കിനെ കുറിച്ചും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. താന്‍ ഒരു തുറന്ന ട്രെയിന്‍ ബോഗിയാണെന്നും ആര്‍ക്കുവേണമെങ്കിലും അതില്‍ കയറാമെന്നും അന്‍വര്‍ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മാധ്യമ പ്രവര്‍ത്തകര്‍ക്കും അന്‍വറിന്‍റെ വിമര്‍ശനം. തന്‍റെ ശത്രുക്കളില്‍ നിന്നും പണം പറ്റി ചില മാധ്യമങ്ങള്‍ തന്നെ കൊള്ളക്കാരനാക്കി എന്നായിരുന്നു വിമര്‍ശനം.
Also Read: ഉദ്ദേശ്യം വ്യക്തം, സംശയിച്ചതിലേക്ക് കാര്യങ്ങള്‍ എത്തി; അന്‍വറിനെ തള്ളി മുഖ്യമന്ത്രി