ETV Bharat / state

കന്നിയങ്കത്തിനൊരുങ്ങി പ്രിയങ്ക; രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ന് വയനാട്ടിലെത്തും, നാമനിര്‍ദേശ പത്രിക സമര്‍പ്പണം നാളെ - PRIYANKA GANDHI CAMPAIGN IN WAYANAD

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക നാളെ സമര്‍പ്പിക്കും. നാളെ പ്രിയങ്കയുടെ റോഡ് ഷോയും ഉണ്ടാകും.

PRIYANKA GANDHI CAMPAIGH  Priyanka Gandhi Vadra Wayanad  Congresss Campaign Wayanad Election  പ്രിയങ്ക ഗാന്ധി വയനാട്ടില്‍
Priyanka Gandhi Vadra (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 22, 2024, 9:46 AM IST

വയനാട്: കന്നിയങ്കത്തിന്‍റെ പ്രചാരണത്തിന് ആരംഭം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് (ഒക്‌ടോബര്‍ 22) വയനാട്ടിലെത്തും. രാഹുല്‍ ഗാന്ധിക്കൊപ്പം വൈകിട്ടോടെയാണ് പ്രിയങ്കയെത്തുക. മൈസൂരുവില്‍ നിന്നും സംഘം റോഡ് മാര്‍ഗമാണ് വയനാട്ടിലെത്തുക.

നാളെയാണ് (ഒക്‌ടോബര്‍ 23) പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പാത്രിക സമര്‍പ്പിക്കുക. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി എന്നിവരും നാളെ വയനാട്ടില്‍ എത്തും. രണ്ട് കിലോമീറ്റര്‍ റോഡ്‌ ഷോ നടത്തിയാണ് പ്രിയങ്ക നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുക. പരമാവധി നേതാക്കളെ സംഘടിപ്പിച്ച് പ്രചാരണം കൊഴുപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.

സോണിയ ഗാന്ധിക്ക് പുറമെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ.ശിവകുമാര്‍ തുടങ്ങിയ നേതാക്കളും വയനാട്ടിലെത്തും. രാവിലെ 11 മണിക്ക് കല്‍പ്പറ്റയില്‍ നിന്നാണ് റോഡ് ഷോ ആരംഭിക്കുക. 12 മണിയോടെ കലക്‌ടറേറ്റിലെത്തി പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

Also Read: പ്രിയങ്കാ ഗാന്ധി വയനാട്ടിലേക്ക്, ഒപ്പം രാഹുലും സോണിയയും; പ്രചാരണം കളറാക്കാൻ കോണ്‍ഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.