ETV Bharat / state

രാഹുലും പ്രിയങ്കയും വയനാട്ടില്‍; രണ്ടാഘട്ട പ്രചാരണത്തിന് ഇന്ന് തുടക്കം - PRIYANKA WILL BE IN WAYANAD TODAY

രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധിപാര്‍ക്കിലാണ് ഇരുവരും പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി.

WAYANAD LOKSABHA BYELECTION 2024  വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്  PRIYANKA GANDHI  PRIYANKA ELECTIONCAMPAIGN
From left Rahul Gandhi, Priyanka Gandhi (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 3, 2024, 8:20 AM IST

വയനാട്: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഇന്ന് (നവംബർ 03) വീണ്ടും ഒരേവേദിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധിപാര്‍ക്കിലാണ് ഇരുവരും പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി. മാനന്തവാടി ഗാന്ധിപാര്‍ക്കിലെ പൊതുയോഗത്തിന് ശേഷം അരീക്കോട് നടക്കുന്ന പ്രചാരണയോഗത്തിലും രാഹുല്‍ പങ്കെടുക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധിയുടെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് വയനാട്ടില്‍ തുടക്കമാവുന്നത്. ഉച്ചയ്ക്ക്‌ ഒരു മണിക്ക് മാനന്തവാടി നിയോജമണ്ഡലത്തിലെ വാളാട്, 2.30ന് കോറോം, വൈകിട്ട് 4.45ന് കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ തരിയോട് കാവുമന്ദത്തും നടക്കുന്ന കോര്‍ണര്‍ യോഗങ്ങളില്‍ പ്രിയങ്കാഗാന്ധി സംസാരിക്കും.

തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് ബത്തേരി നിയോജകമണ്ഡലത്തിലെ കേണിച്ചിറയിലാണ് പ്രിയങ്കാ ഗാന്ധിയുടെ ആദ്യ പരിപാടി. തുടര്‍ന്ന് 11 മണിക്ക് പുല്‍പ്പള്ളിയിലും, 11.50ന് മുള്ളന്‍കൊല്ലി പാടിച്ചിറയിലും 2 മണിക്ക് കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ മുട്ടിലിലും, 3.50ന് വൈത്തിരിയിലും പ്രിയങ്ക കോര്‍ണര്‍ യോഗങ്ങളില്‍ സംസാരിക്കുന്നതായിരിക്കും.

Also Read: 'ജനം എൽഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തും'; തെരഞ്ഞെടുപ്പ് വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് സത്യൻ മൊകേരി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.