കോഴിക്കോട്: വഖഫ് ഭേദഗതി നിയമം വന്നാൽ മുനമ്പത്ത് ഉള്ളവർക്ക് സഹായമാണെന്നും പിന്നെ എന്തിനാണ് എൽഡിഎഫും യുഡിഎഫും ബില്ലിനെ എതിർക്കുന്നതെന്നും ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. മുനമ്പത്തെ വിഷയത്തിന് കാരണം മുഖ്യമന്ത്രിയാണെന്നും പ്രകാശ് ജാവദേക്കർ കോഴിക്കോട് പറഞ്ഞു. മുനമ്പത്ത് ഉള്ളവരുടെ കൂടെ ആണെന്ന് മുഖ്യമന്ത്രി പറയുന്നു, പിന്നെ എന്തിനാണ് വഖഫ് ഭേദഗതി ബില്ലിനെ സംസ്ഥാനം എതിർക്കുന്നതെന്നും ജാവേദ്ക്കർ ചോദിച്ചു.
Also Read: മുനമ്പം തര്‍ക്കത്തില്‍ സര്‍വകക്ഷി യോഗം വേണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്