ETV Bharat / state

പത്മശ്രീ ഡോ. കെഎസ് മണിലാല്‍ അന്തരിച്ചു; ഓർമയായത് ഹോര്‍ത്തൂസ് മലബാറിക്കൂസ് വിവര്‍ത്തനം ചെയ്‌ത സസ്യ ശാസ്‌ത്രജ്ഞൻ - SCIENTIST DR KS MANILAL PASSED AWAY

50 വര്‍ഷത്തെ ഗവേഷണത്തിലൂടെ 19 പുതിയ സസ്യയിനങ്ങളെയും ശാസ്‌ത്രലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. നാല് സസ്യയിനങ്ങള്‍ അദ്ദേഹത്തിൻ്റെ പേരിലാണ് അറിയപ്പെടുന്നത്.

ETV Bharat
Dr KS Manilal (HORTUS MALABARICUS പത്മശ്രീ ഡോ കെഎസ് മണിലാല്‍ ഹോര്‍ത്തൂസ് മലബാറിക്കൂസ് BOTANIST SCIENTIST MANILAL)
author img

By ETV Bharat Kerala Team

Published : Jan 1, 2025, 3:37 PM IST

തൃശൂര്‍: പ്രമുഖ സസ്യ ശാസ്‌ത്രജ്ഞൻ പത്മശ്രീ ഡോ. കെ എസ് മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെനാളായി വാര്‍ധക്യ സഹചമായ രോഗബാധിതനായിരുന്നു. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന പ്രാചീന ലാറ്റിൻ ഗ്രന്ഥത്തെ അമ്പതാണ്ട് കാലത്തെ ഗവേഷണത്തിലൂടെ ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകനാണ് കെഎസ് മണിലാല്‍.

അമ്പതാണ്ട് കാലത്തെ ഗവേഷണത്തിലൂടെ 200ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മണിലാല്‍, 19 പുതിയ സസ്യയിനങ്ങളെയും ശാസ്‌ത്രലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നാല് സസ്യയിനങ്ങള്‍ അദ്ദേഹത്തിൻ്റെ പേരിലാണ് അറിയപ്പെടുന്നത്. കോഴിക്കോട്ടെയും സൈലൻ്റ് വാലിയിലെയും സസ്യ വൈവിധ്യത്തെക്കുറിച്ച് മണിലാലിൻ്റെ നേതൃത്വത്തില്‍ നടന്ന വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളും പ്രസിദ്ധമാണ്.

Dr KS Manilal (ETV Bharat)

പതിനേഴാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയില്‍ പ്രസിദ്ധീകരിച്ച കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് 12 വാല്യങ്ങളുള്ള 'ഹോര്‍ത്തൂസ് മലബാറിക്കൂസ്', മൂന്നു നൂറ്റാണ്ടിനുശേഷം മണിലാലിൻ്റെ പ്രവര്‍ത്തന ഫലമായാണ് ആദ്യമായി ഇംഗ്ലീഷിലും മലയാളത്തിലും എത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

കാട്ടുങ്ങല്‍ എ സുബ്രമണ്യത്തിൻ്റെയും കെകെ ദേവകിയുടെയും മകനായി 1938 സപ്തംബര്‍ 17ന് പറവൂര്‍ വടക്കേക്കരയിലായിരുന്നു ജനനം. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം മധ്യപ്രദേശിലെ സാഗര്‍ സര്‍വകലാശാലയില്‍ നിന്ന് 1964 ല്‍ സസ്യശാസ്‌ത്രത്തില്‍ പിഎച്ച്ഡി നേടി.

കേരള സര്‍വകലാശാലയുടെ കാലിക്കറ്റ് സെൻ്ററില്‍ ബോട്ടണി വകുപ്പില്‍ അധ്യാപനായി ചേര്‍ന്ന അദ്ദേഹം, പിന്നീട് കാലിക്കറ്റ് സര്‍വകലാശാല നിലവില്‍ വന്നപ്പോള്‍ അവിടെ ബോട്ടണി വകുപ്പിൻ്റെ ഭാഗമായി. റോയല്‍ സൊസൈറ്റി നഫീല്‍ഡ് ഫൗണ്ടേഷന്‍ ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട മണിലാല്‍ 1971 ല്‍ ബ്രിട്ടനില്‍ സസ്യശാസ്‌ത്ര ഗവേഷണം നടത്തി. 1976 ല്‍ പ്രൊഫസറായി സ്ഥാനക്കയറ്റം കിട്ടിയ മണിലാല്‍, 1986 ല്‍ സീനിയര്‍ പ്രൊഫസറും വകുപ്പ് മേധാവിയുമായി.

ഹോര്‍ത്തൂസ് ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ ഉള്‍പ്പടെ ഒരു ഡസനിലേറെ ഗ്രന്ഥങ്ങള്‍ മണിലാല്‍ രചിച്ചിട്ടുണ്ട്. ഫ്‌ളോറ ഓഫ് കാലിക്കറ്റ്'(1982), ഫ്‌ളോറ ഓഫ് സൈലൻ്റ് വാലി (1988), ബോട്ടണി ആന്‍ഡ് ഹിസ്റ്ററി ഓഫ് ഹോര്‍ത്തൂസ് മലബാറിക്കൂസ് (1980), ആന്‍ ഇൻ്റര്‍പ്രട്ടേഷന്‍ ഓഫ് വാന്‍ റീഡ്‌സ് ഹോര്‍ത്തൂസ് മലബാറിക്കൂസ് (1988), ഹോര്‍ത്തൂസ് മലബാറിക്കൂസ് ആന്‍ഡ് ദി സോഷ്യോ-കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഇന്ത്യ (2012) എന്നീ ഗ്രന്ഥങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു.

Read More: സൈനികൻ വിഷ്‌ണുവിൻ്റെ തിരോധാനം; കണ്ടെത്തിയത് ബാങ്കിടപാടുകള്‍ നിരീക്ഷിച്ച്, പരിശോധിച്ചത് 450 തിലേറെ സിസിടിവികള്‍ - SOLDIER VISHNU MISSING CASE

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.