പത്തനംതിട്ട: പുതുവത്സരത്തെ വരവേറ്റ് ശബരിമല സന്നിധാനം. ശബരിമലയിൽ ഡ്യൂട്ടിയിലുള്ള കേരള പൊലീസ് ടീം, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, ഫയർ ഫോഴ്‌സ്, മറ്റ് വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ ചേർന്നാണ് പുതുവത്സരത്തെ വരവേറ്റത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഹാപ്പി ന്യൂഇയറെന്ന് കർപ്പൂരം കൊണ്ടെഴുതിയാണ് പുതുവർഷത്തെ വരവേറ്റത്. ചോക്ക് കൊണ്ട് വരച്ച കളങ്ങളിൽ കർപ്പൂരം നിറച്ച ശേഷം കൃത്യം 12 മണിക്ക് ശബരിമലയിലെ പൊലീസ് ചീഫ് കോ - ഓര്‍ഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത് കർപ്പൂരത്തിലേക്ക് അഗ്നി പകരുകയായിരുന്നു.
സന്നിധാനത്തെത്തിയ അയ്യപ്പഭക്തർക്കും ഇത് കൗതുക കാഴ്‌ചയായി. ശരണം വിളികളും പുതുവത്സരാശംസകൾ നേർന്നും അവർ ആഘോഷത്തിൻ്റെ ഭാഗമായി.