ETV Bharat / state

കാക്കി കരുതലിൽ ജന്മനാട്ടിൽ നിന്നും ജീപ്പിലേക്ക്; ഒടുവിൽ പിപി ദിവ്യയുടെ റിമാൻഡ് നടപടി പൂർത്തിയാക്കി പൊലീസ് - PP DIVYA REMANDED

പിപി ദിവ്യ കീഴടങ്ങിയത് സിപിഎം നിര്‍ദേശം അനുസരിച്ചെന്ന് ആക്ഷേപം.

PP DIVYA REMAND IN ADM DEATH  ADM NAVEEN BABU DEATH  PP DIVYA ARRESTED  പിപി ദിവ്യ കണ്ണൂർ
PP DIVYA (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 29, 2024, 8:18 PM IST

Updated : Oct 29, 2024, 9:21 PM IST

കണ്ണൂർ: ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പിപി ദിവ്യ കീഴടങ്ങിയത് സിപിഎം നിര്‍ദേശം അനുസരിച്ചെന്ന് ആക്ഷേപം. ദിവ്യയുമായുള്ള പൊലീസിൻ്റെ ഓരോ നീക്കങ്ങളും തന്നെ ഈ ആക്ഷേപത്തിന് ശക്തി പകരുന്നതാണ്. രാവിലെ 11 മണിക്ക് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കീഴടങ്ങൽ അല്ലെങ്കിൽ അറസ്റ്റ് എന്ന അഭ്യൂഹം പരന്നിരുന്നു. പാർട്ടി നിയന്ത്രണത്തിലുള്ള പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ഉണ്ടെന്നായിരുന്നു പിന്നീടുളള സൂചനകൾ.

ടവർ ലൊക്കേഷൻ പോലും പയ്യന്നൂരിൽ നിന്ന് എന്നത് അറസ്റ്റിലേക്ക് എന്നതിന് വേഗം കൂട്ടി. തളിപ്പറമ്പ് കോടതിയിൽ ഹാജരാകും എന്നായി മറ്റൊരു അഭ്യൂഹം. എന്നാൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇരു കൂട്ടർക്കും പഴി കേൾക്കാത്ത വിധം പയ്യന്നൂരിൽ നിന്നും കണ്ണൂരിലേക്കുളള യാത്രാമധ്യേ പിപി ദിവ്യയുടെ സ്വന്തം നാടായ കണ്ണപ്പുരത്ത് നിന്നും അന്വേഷണ സംഘം മുമ്പാകെ ദിവ്യ കീഴടങ്ങുകയായിരുന്നുവെന്ന് പറയേണ്ടി വരും.

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പിപി ദിവ്യയയെ റിമാൻ്റ് ചെയ്‌തു. (ETV Bharat)

പിന്നാലെ മാധ്യമങ്ങളെ കണ്ട കമ്മിഷൻ എവിടെ നിന്നാണ് കീഴടങ്ങിയത് എന്ന് പോലും പറയാൻ തയ്യാറായില്ല. കീഴടങ്ങിയതാണോ അറസ്റ്റാണോ എന്നതുപോലും തെളിയിച്ചു പറയാനും ആദ്ദേഹം മുതിർന്നില്ല. അര മണിക്കൂറിനകം കണ്ണൂരിൽ ദിവ്യ എത്തും എന്ന് പറഞ്ഞെങ്കിലും കണ്ണൂർ ഡിസിസി ഓഫിസിനു മുന്നിലൂടെ സഞ്ചരിച്ച് ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് ദിവ്യയെ കടത്തുമ്പോൾ ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ വൻ കരുതലായിരുന്നു പൊലീസിന്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രണ്ടുമണിക്കൂറോളം ക്രൈംബ്രാഞ്ച് ഓഫിസിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം നേരം ഇരുട്ടുന്ന സമയത്താണ് മെഡിക്കൽ പരിശോധനയ്ക്ക് വേണ്ടി ജില്ല ആശുപത്രിയിലേക്ക് ദിവ്യയെ എത്തിച്ചത്. അവിടെ നിന്നും തളിപ്പറമ്പിൽ മജിസ്ട്രേറ്റിൻ്റെ വീട്ടിലേക്ക് പോകും വഴിയും വഴി നീളെ ദിവ്യയ്ക്ക്‌ എതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം അരങ്ങേറി. മജിസ്‌ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കി നടപടികൾ പൂർത്തിയാക്കി ഒടുവിൽ രാത്രിയോടെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

Also Read: എഡിഎമ്മിന്‍റെ മരണം: പിപി ദിവ്യയെ സംരക്ഷിക്കുന്നത് സർക്കാറെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Last Updated : Oct 29, 2024, 9:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.