കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യയുടെ ജാമ്യഹർജിയുടെ വിധി പകർപ്പ് തുറന്ന് കാട്ടുന്നത് ഇങ്ങനെയാണ്.
- സ്ത്രീയെന്ന പ്രത്യേക പരിഗണന
- കുടുംബനാഥയുടെ അസാന്നിധ്യം കുടുംബത്തിൽ സൃഷ്‌ടിക്കുന്ന പ്രയാസം
- ഹൃദ്രോഗിയായ ദിവ്യയുടെ അച്‌ഛൻ
- ഇനിയും കസ്‌റ്റഡിയിൽ വേണമെന്ന് തെളിയിക്കാൻ പ്രോസക്യൂഷന് കഴിഞ്ഞില്ല
ഉപാധികൾ ഇങ്ങനെ:
- ഒരു ലക്ഷം രൂപ
- രണ്ട് പേരുടെ ആൾ ജാമ്യം
- എല്ലാ തിങ്കളാഴ്‌ചയും 10 മണിക്കും 11 മണിക്കുമിടയിൽ അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുന്നിൽ ഹാജരായി ഒപ്പിടണം
- കോടതിയുടെ അനുമതി ഇല്ലാതെ ജില്ല വിടരുത്
- സാക്ഷികളെ സ്വാധീനിക്കരുത്
- മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്
- പാസ്‌പോർട്ട് സറണ്ടർ ചെയ്യണം
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പാർട്ടി കടുത്ത നടപടി സ്വീകരിച്ചപ്പോഴും കരുതലായി ചിലർ:
- കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തുന്നു
- സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ
- നിലവിൽ ബ്രാഞ്ച് അംഗം മാത്രമാണ് ദിവ്യ
ജയിലിൽ വന്നു കണ്ടവർ:
- എംവി ഗോവിന്ദന്‍റെ ഭാര്യ പി കെ ശ്യാമള
- ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ ബിനോയ് കുര്യൻ
- ജില്ല സെക്രെട്ടറിയേറ്റ് അംഗം പിവി ഗോപിനാഥ്
- എൻ സുകന്യ
Also Read: പിപി ദിവ്യയ്‌ക്ക് ജാമ്യം; 11 ദിവസത്തിന് ശേഷം പുറത്തേക്ക്