ETV Bharat / state

പി പി ദിവ്യ പാർട്ടിയിൽ നിന്ന് പുറത്തേക്കോ? ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന്

ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബം എതിർകക്ഷി ചേർന്നേക്കും. ജാമ്യാപേക്ഷ ജുഡീഷ്യൽ കസ്‌റ്റഡയിലായതിന് പിന്നാലെ.

PP DIVYA WILL FILE BAIL PLEA  ADM NAVEEN BABU DEATH  പിപി ദിവ്യ ജാമ്യാപേക്ഷ  പിപി ദിവ്യ കണ്ണൂർ
PP DIVYA- FILE PHOTO (ETV Bharat)
author img

By ETV Bharat Kerala Team

Published : 3 hours ago

കണ്ണൂർ: മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ അറസ്‌റ്റിലായതിനു പിന്നാലെ സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ദിവ്യയ്ക്കെതിരെ സംഘടന നടപടി ഉണ്ടാകുമോ എന്ന് ഇന്ന് വ്യക്തമായേക്കും. സമ്മേളന കാലയളവായതിനാൽ നടപടിക്ക് നിർദേശം നൽകാനുള്ള സാധ്യത ആണ് കൂടുതൽ. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയത് അല്ലാതെ ദിവ്യയ്ക്കെതിരെ പാർട്ടി തലത്തിൽ സംഘടന നടപടി ഉണ്ടായിരുന്നില്ല.

ജാമ്യംതേടി പിപി ദിവ്യ:

എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്‌റ്റ് പി പി ദിവ്യ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് രാവിലെയോടെ ജാമ്യാപേക്ഷ നൽകും. അഡ്വ. വിശ്വൻ മുഖേനയാണ് ജാമ്യാപേക്ഷ നൽകുക. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാവും ദിവ്യ വീണ്ടും അപേക്ഷ നൽകുക.

കേസിൽ നവീൻ ബാബുവിന്‍റെ കുടുംബം എതിർകക്ഷിയായി ചേരുന്നുണ്ട്. പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കക്ഷിചേരുക. മഞ്ജുഷ പി പി ദിവ്യയുടെ ജാമ്യ ഹർജിയിൽ കക്ഷി ചേരുന്നതോടെ കേസിൽ ശക്തമായ വാദം നടക്കാനുള്ള സാധ്യത ഏറി. പൊളിറ്റിക്കൽ ബാറ്റിൽ അല്ല, ലീഗൽ ബാറ്റിലാണ് തങ്ങൾ നടത്തുന്നതെന്ന് നവീൻ ബാബുവിന്‍റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതിനിടെ ദിവ്യയെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നല്‍കും. രണ്ടു ദിവസത്തേക്കാണ് ദിവ്യയെ പൊലീസ് കസ്‌റ്റഡിയില്‍ ആവശ്യപ്പെടുക. അറസ്‌റ്റിനു പിന്നാലെ രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴിയും അന്വേഷണ പുരോഗതിയും പ്രത്യേക അന്വേഷണ സംഘം മജിസ്‌ട്രേറ്റ് കോടതിയെ അറിയിക്കും.

Also Read: കാക്കി കരുതലിൽ ജന്മനാട്ടിൽ നിന്നും ജീപ്പിലേക്ക്; ഒടുവിൽ പിപി ദിവ്യയുടെ റിമാൻഡ് നടപടി പൂർത്തിയാക്കി പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.