ETV Bharat / state

മൊഴിയില്‍ വൈരുധ്യം, ശരീരത്തിലുള്ള മുളകുപൊടി കണ്ണിലില്ല, കാറിന്‍റെ വിന്‍ഡോ ഗ്ലാസ് താഴ്‌ത്തിവച്ചു; കൊയിലാണ്ടിയിലെ 'ബന്ദിനാടകം' പൊലീസ് പൊളിച്ചതിങ്ങനെ

ബാങ്കുമായി ചേർന്ന് പ്രവർത്തിക്കുന്ന പയ്യോളി സ്വദേശി സുഹൈലിനെയും കൂട്ടാളി യാസിറിനെയും മറ്റൊരാളെയും ഉപയോഗപ്പെടുത്തി നടത്തിയ നാടകമാണ് ഈ കൊള്ളയെന്ന് പൊലീസ്.

author img

By ETV Bharat Kerala Team

Published : 2 hours ago

കൊയിലാണ്ടി എടിഎം കവർച്ച  KOZHIKODE RURAL SP  LATEST MALAYALAM NEWS  ROBBERY CASE IN KOZHIKODE
Kozhikode Rural SP Nidhin Raj (ETV Bharat)

കോഴിക്കോട്: കൊയിലാണ്ടിയിൽ എടിഎമ്മിലേക്ക് നിറയ്ക്കാ‌ൻ കൊണ്ടുപോയ പണം തട്ടിയ കേസ് മാസങ്ങളായി ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയതെന്ന് കോഴിക്കോട് റൂറൽ എസ്‌പി നിധിൻ രാജ്. സംഭവത്തിലെ മുഖ്യ ആസൂത്രകൻ താഹയാണെന്നും എസ്‌പി പറഞ്ഞു. തട്ടിയെടുത്ത പണത്തിൽ 37 ലക്ഷം രൂപ ഇയാളുടെ പക്കൽ നിന്നും പൊലീസ് കണ്ടെടുത്തു. വില്യാപ്പള്ളിയിൽ നിന്നാണ് പണം കണ്ടെത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബാങ്കുമായി ചേർന്ന് പ്രവർത്തിക്കുന്ന പയ്യോളി സ്വദേശി സുഹൈലിനെയും കൂട്ടാളി യാസിറിനെയും മറ്റൊരാളെയും ഉപയോഗപ്പെടുത്തി നടത്തിയ നാടകമാണ് ഈ കൊള്ളയെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ പേരുടെ പങ്ക് പൊലീസ് അന്വേഷിച്ച് വരികയാണ്.

കോഴിക്കോട് റൂറൽ എസ്‌പി നിധിൻ രാജ് മാധ്യമങ്ങളോട് (ETV Bharat)

പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. അതിനിടെ പണം തട്ടിയ സംഭവത്തിൽ ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ശനിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. ദേശീയപാതയിൽ കാട്ടിലപ്പീടികയില്‍ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ കെട്ടിയിട്ട നിലയിലാണ് നാട്ടുകാര്‍ സുഹൈലിനെ കണ്ടെത്തിയത്. കൊയിലാണ്ടിയിലെ ബാങ്കില്‍ നിന്നും പണമെടുത്ത് കുരുടിമുക്കിലേക്ക് പോകവെ വഴിയില്‍വച്ച് ഒരു സംഘം തന്നെ ആക്രമിച്ചെന്നും പണം കവര്‍ന്നെന്നുമായിരുന്നു സുഹൈല്‍ നാട്ടുകാരോടും പിന്നാലെ പൊലീസിനോടും പറഞ്ഞത്.

അരിക്കുളം കുരുടിമുക്കിലേക്ക് പോകവെ വഴിയില്‍വച്ച് ഒരു സ്ത്രീ വാഹനത്തിന് മുന്നില്‍പ്പെടുകയും ഇവരെ തട്ടി എന്ന് കരുതി വാഹനം നിര്‍ത്തി പുറത്തിറങ്ങിയ തനിക്കുനേരെ പര്‍ദ്ദ ധരിച്ചെത്തിയ ഒരു സംഘം ആക്രമണം നടത്തിയെന്നുമാണ് ഇയാള്‍ പറഞ്ഞത്. തലയ്ക്കടിയേറ്റ് ബോധം പോയെന്നും ബോധം വന്നപ്പോൾ കാട്ടിലപ്പീടികയില്‍ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണുള്ളതെന്ന് മനസിലായതെന്നും ഇയാള്‍ പറഞ്ഞിരുന്നു.

എന്നാല്‍ സംശയം തോന്നിയ പൊലീസ് ഇയാളുടെ ദേഹത്തും കാറിലും നിറയെ മുളക്‌പൊടി ഉണ്ടായിരുന്നിട്ടും കണ്ണില്‍ മുളക് പൊടി പോകാതിരുന്നത് മനസിലാക്കി. കാറിന് പിറകിലത്തെ ഒരു ചില്ല് താഴ്ത്തിയ നിലയിലുമായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ വൈദ്യപരിശോധനയില്‍ ഇയാള്‍ക്ക് തലയ്ക്ക് മര്‍ദനമേറ്റതായുള്ള ലക്ഷണങ്ങളും കണ്ടെത്താത്തതിനെ തുടര്‍ന്നാണ് പൊലീസിന് സംശയം വര്‍ധിച്ചത്. രണ്ട് ദിവസമായി പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിന് ശേഷം ചോദ്യം ചെയ്യലിൻ്റെ രീതി മാറ്റി. ഇതോടെയാണ് തട്ടിപ്പ് കഥ പുറത്ത് വന്നത്.

Also Read: മുളകുപൊടി ദേഹത്ത് മാത്രം, കണ്ണിലില്ല; ബന്ദിയാക്കി പണംതട്ടിയ കേസില്‍ വമ്പന്‍ ട്വിസ്റ്റ്, പരാതിക്കാരനും സുഹൃത്തുക്കളും അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.