തിരുവനന്തപുരം: പ്രധാനമന്ത്രി ഈ മാസം 27ന് തലസ്ഥാനത്ത് എത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. സെൻട്രൽ സ്‌റ്റേഡിയത്തിലാണ് സമാപന സമ്മേളനം. മറ്റ് ചില ഔദ്യോഗിക പരിപാടിയിൽ കൂടി പ്രധാനമന്ത്രി പങ്കെടുത്തേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല (PM Narendra Modi again to Kerala Will reach the capital ).
അതേസമയം ചലച്ചിത്ര താരവും രാഷ്‌ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം തൃശ്ശൂരിൽ എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ കാർമ്മികത്വത്തിൽ സുരേഷ് ഗോപിയുടെ മകളായ ഭാഗ്യസുരേഷിന്‍റെയും ശ്രേയസ് മോഹന്‍റെയും വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ നടപ്പന്തലിലെ കല്യാണമണ്ഡപത്തില്‍ നടന്നിരുന്നു.
വധൂവരൻമാർക്കുളള വിവാഹമാല പ്രധാനമന്ത്രി നൽുകയും ഇരുവർക്കും ആശംസ അറിയിക്കുകയും ചെയ്‌തിരുന്നു. കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി മോദി ക്ഷേത്രദര്‍ശനം നടത്തിയശേഷമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
ഗുരുവായൂര്‍ ശ്രീകൃഷ്‌ണ കോളജ് ഹെലിപ്പാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും ചേര്‍ന്ന് വമ്പൻ സ്വീകരണമായിരുന്നു നൽകിയത്. കിഴക്കേ നട വഴി ക്ഷേത്രത്തിലേക്ക് പ്രവേശിച്ച പ്രധാനമന്ത്രി താമര കൊണ്ട് തുലാഭാരം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് കനത്ത സുരക്ഷയായിരുന്നു ക്ഷേത്രനഗരിയിൽ സജ്ജമാക്കിയത്.
പ്രധാനമന്ത്രിയുടെ പ്രസംഗം: യുഎഇയിലെ പ്രവാസി ഇന്ത്യക്കാരോട് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ യുഎഇയിലെ പ്രവാസികളെയോർത്ത് ഇന്ത്യ അഭിമാനിക്കുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ വാഴ്‌ത്തേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി ചൊവ്വാഴ്‌ച യുഎഇയിലെ അഹ്‌ലൻ മോദി പരിപാടിയിൽ പറഞ്ഞു (PM Narendra Modi In UAE).
'മോദി, മോദി' എന്ന വിളികളോടെയായിരുന്നു ഇന്ത്യൻ പ്രവാസി സമൂഹം അദ്ദേഹത്തെ വേദിയിലേക്ക് വരവേറ്റിയത്. സായിദ് സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിൽ ഉയർന്നുവന്ന മോദി വിളികൾക്കിടയിൽ ആയിരക്കണക്കിനാളുകളോട് നമസ്‌കാർ നൽകിയാണ് പ്രധാനമന്ത്രി തന്‍റെ പ്രസംഗം തുടങ്ങിയത്.
ഞാൻ എൻ്റെ കുടുംബാംഗങ്ങളെ കാണാൻ വന്നിരിക്കുന്നെന്നും നിങ്ങൾ ജനിച്ച മണ്ണിൻ്റെ സുഗന്ധം ഞാൻ കൊണ്ടുവന്നെന്നും ജന്മനാടിന്‍റെ മധുരവുമായാണ് താൻ എത്തിയതെന്നും ഭാരത്-യുഎഇ സൗഹൃദം നീണാൾ വാഴട്ടെയെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞിരുന്നു.