കാസർകോട്: അമ്പലത്തുകരയിൽ പ്ലസ് ടു വിദ്യാർഥിക്ക് നേരെ സഹപാഠികളുടെ ക്രൂരമർദനം. ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് ആക്രമിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. മടിക്കൈ സ്‌കൂളിലെ വിദ്യാർഥി കാസർകോട് ചെമ്മട്ടംവയൽ സ്വദേശി കെ പി നിവേദിനാണ് മർദനമേറ്റത് (Plus Two Student Brutally Beaten By Classmates).
താടിയെല്ലിനും പല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റ നിവേദിനെ പരിയാരത്തെ കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ 4 കോമേഴ്‌സ് വിദ്യാർഥികൾക്കെതിരെ ഹോസ്‌ദുർഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബസ് സ്‌റ്റോപ്പിനടുത്ത് വെച്ചാണ് കോമേഴ്‌സ് വിദ്യാർഥികളായ നാലുപേർ ചേർന്ന് ക്രൂരമായി ആക്രമിച്ചതെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി.
അന്വേഷണത്തില്‍ ആശങ്ക, രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്‌ച നടത്തി സിദ്ധാര്‍ഥിന്‍റെ അച്‌ഛൻ: വയനാട് പൂക്കോട് ഗവൺമെന്‍റ് വെറ്ററിനറി സര്‍വകലാശാല രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ ആശങ്കയറിയിച്ച് പിതാവ് ജയപ്രകാശ്. അന്വേഷണം പ്രഖ്യാപിച്ചിട്ടും കേസ് സിബിഐയ്‌ക്ക് വിടാൻ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര സഹമന്ത്രിയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
'കേസിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയില്ല. കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ സിബിഐയില്‍ നിന്നോ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നോ ലഭിച്ചിട്ടില്ലെന്നും സിദ്ധാർഥിന്‍റെ അച്‌ഛൻ പറഞ്ഞു. ആഭ്യന്തര വകുപ്പില്‍ കത്ത് പരിഭാഷയും ഡ്രാഫ്റ്റിങ്ങും നടക്കുന്നുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. കേസിന്‍റെ പോക്ക് തെറ്റായ ദിശയിലൂടെയാണെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഞാൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അതിന് മുന്‍പ് വി മുരളീധരനെയും കണ്ടിരുന്നു. അതിനെയെല്ലാം സിപിഎം എതിര്‍ക്കും. ആ പാര്‍ട്ടിയെ ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയിലും നല്ല നേതാക്കളുണ്ട്. അവരെല്ലാം ഞങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ പിന്തുണ അറിയിച്ചു. കേസിന്‍റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുമെന്നാണ് രാജീവ് ചന്ദ്രശേഖറും അറിയിച്ചത്.' - സിദ്ധാര്‍ഥന്‍റെ അച്‌ഛൻ പറഞ്ഞു.
അനാവശ്യ കാലതാമസം: അതേസമയം, കേസ് സിബിഐയ്ക്ക് കൈമാറാൻ സംസ്ഥാനം അനാവശ്യ കാലതാമസമുണ്ടാക്കുന്നതായി രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സംഭവത്തിൽ കോളജിലെ സീനിയർ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയതിന് പിന്നാലെ സിദ്ധാർഥിന്‍റെ അച്‌ഛനുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ALSO READ : സൈക്കിൾ സവാരിക്കിടെ ഇന്ത്യക്കാരിയായ പിഎച്ച്ഡി വിദ്യാർഥിനി ലണ്ടനിൽ ട്രക്കിടിച്ച് മരിച്ചു