ETV Bharat / state

പീച്ചി ഡാമിന്‍റെ റിസർവോയറില്‍ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി - Peechi dam reservoir accident - PEECHI DAM RESERVOIR ACCIDENT

പീച്ചി ഡാമിന്‍റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയയെ കാണാതായി.

PEECHI DAM  YOUTH MISSING IN PEECHI DAM  പീച്ചി ഡാം  പീച്ചി ഡാമില്‍ കാണാതായി
Searching for missing person in Peechi dam (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 8, 2024, 10:22 PM IST

പീച്ചി ഡാമിന്‍റെ റിസർവോയറില്‍ കുളിക്കാൻ ഇറങ്ങിയ യുവാവിനായി തെരച്ചില്‍ (Source : Etv Bharat Network)

തൃശൂര്‍ : പീച്ചി ഡാമിന്‍റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ(25)യെ ആണ് കാണാതായത്. കേരള വനഗവേഷണ സ്ഥാപനത്തിൽ ഇന്‍റേൺഷിപ്പിന് എത്തിയതായിരുന്നു അപകത്തിൽപ്പെട്ട യഹിയ.

ഇന്ന് (08-05-2024) വൈകുന്നേരം 6.30 ഓടെ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. അപകടം നടന്ന ഉടൻ പീച്ചി പൊലീസ് സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് തൃശൂരിൽ നിന്നും അഗ്നിരക്ഷ സേനാംഗങ്ങൾ സ്ഥലത്തെത്തി തെരച്ചിൽ നടത്തുകയാണ്. സ്‌കൂബാസംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. വെളിച്ചക്കുറവ് തെരച്ചിലിന് പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. തൃശൂർ സിറ്റി എസിപിയും സ്ഥലത്തെത്തിയിട്ടുണ്ട്.

Also Read : അതിരപ്പിള്ളിയിൽ മിനി ബസ് 50 അടി താഴ്‌ചയിലേക്ക് മറിഞ്ഞു, ഡ്രൈവര്‍ക്ക് പരിക്ക് - Mini Bus Overturned To 50 Feet

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.