ETV Bharat / state

ചെങ്കൊടി ഉയരാത്ത വയനാട്... മണ്ഡല ചരിത്രത്തിന് ഇത്തവണ നിറം മാറുമോ? - വയനാട് ലോക്‌സഭ മണ്ഡലം

വയനാട് ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്ന് ഉറ്റുനോക്കി രാഷ്‌ട്രീയ കേരളം. വയനാട് മണ്ഡലത്തിന്‍റെ ചരിത്രം...

Wayanad Lok Sabha Constituency  Lok Sabha Elction 2024  parliament election 2024  വയനാട് ലോക്‌സഭ മണ്ഡലം  ലോക്‌സഭ തെരഞ്ഞെടുപ്പ്
Lok Sabha Elction 2024: Wayanad Lok Sabha Constituency
author img

By ETV Bharat Kerala Team

Published : Feb 28, 2024, 7:18 PM IST

Updated : Feb 29, 2024, 8:11 PM IST

വയനാട്: 2008ലെ മണ്ഡല പുനഃക്രമീകരണത്തിന് ശേഷം പിറവി കൊണ്ടതാണ് വയനാട് ലോക്‌സഭ മണ്ഡലം. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ വയനാട് ലോകസഭ നിയോജക മണ്ഡലം. 2009ൽ 15-ാം ലോക്‌സഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പിൽ, സിപിഐ സ്ഥാനാർഥി എം റഹ്മത്തുള്ളയെ 1,53,439 വോട്ടിന് പരാജയപ്പെടുത്തി കോൺഗ്രസ് സ്ഥാനാർഥി എം ഐ ഷാനവാസ് ഡൽഹിയിലേക്ക് വണ്ടികയറി.

Wayanad Lok Sabha Constituency  Lok Sabha Elction 2024  parliament election 2024  വയനാട് ലോക്‌സഭ മണ്ഡലം  ലോക്‌സഭ തെരഞ്ഞെടുപ്പ്
എംഐ ഷാനവാസ്

2014ൽ ഷാനവാസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സിപിഐയിലെ സത്യൻ മൊകേരിക്കെതിരെ 20,870 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഷാനവാസ് വിജയിച്ചത്. 2018ൽ ഷാനവാസ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. പാർലമെന്‍റ് കാലാവധി കഴിയാനായതോടെ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കി.

എന്നാൽ, 2019ലെ പൊതുതെരഞ്ഞെടുപ്പിൽ രാജ്യം ഒന്നടങ്കം വയനാട്ടിലേക്ക് ഉറ്റുനോക്കി. രാഹുൽ ഗാന്ധിയുടെ മത്സരത്തോടെ വയനാട് സ്റ്റാറായി കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടുകൂടി(4,31,770) രാഹുൽ വിജയിച്ചു.

രാഹുല്‍ ഗാന്ധി
വർഷംവിജയിസ്ഥാനാർഥി
2009എം ഐ ഷാനവാസ്കോൺഗ്രസ്
2014
2019രാഹുൽ ഗാന്ധി

മണ്ഡലത്തിന്‍റെ ചരിത്രം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് അനുകൂലമായി വിധി എഴുതിയിട്ടുള്ളതാണ് വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം. വിശ്വസ്‌ത മണ്ഡലമാണെങ്കിലും 2014ൽ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഉത്തര്‍പ്രദേശില്‍ നിന്നും രാഹുല്‍ ഗാന്ധി മലകളും താഴ്വരകളും കടന്ന് വയനാട് ചുരം കയറിയപ്പോൾ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്നാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വോട്ടർമാർ സമ്മാനിച്ചത് എന്നത് മറ്റൊരു വശവും.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ സ്ഥാനാർഥിയും രാഹുലാണ് (7,06,367). എതിർ സ്ഥാനാർഥി സിപിഐയിലെ പി പി സുനീർ 2,74,597 വോട്ടുമായി സാന്നിധ്യമറിയിച്ചു. ബിഡിജെഎസിന്‍റെ തുഷാർ വെള്ളാപ്പള്ളി 78,816 വോട്ടിലൊതുങ്ങി.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപ്പട്ടികയിൽ ജില്ലയിൽ 6,21,880 വോട്ടർമാരാണുള്ളത്. 14,812 പേരാണ് പുതുതായി പേര് ചേർത്തത്. ആകെ വോട്ടർമാരിൽ 3,04,838 പുരുഷന്മാരും 3,17,041 സ്ത്രീകളും ഒരു ട്രാൻസ്‌ജെൻഡർ വോട്ടറുമാണുള്ളത്.

മാനന്തവാടി നിയമസഭ മണ്ഡലത്തിൽ 1,97,153, സുൽത്താൻ ബത്തേരിയിൽ 1,07,674, കൽപ്പറ്റയിൽ 2,04,451 വോട്ടർമാരുമാണുള്ളത്. 2024 ജനുവരി 1ന് 18 വയസ് പൂർത്തിയായവരെ ഉൾപ്പെടുത്തിയാണ് വോട്ടർപ്പട്ടിക തയ്യാറാക്കിയത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ വോട്ടർമാരുടെ എണ്ണം 5,94,177 ആണ്.

2019ൽ രാഹുൽ എത്തിയതിന്‍റെ അലയൊലികൾ നാട്ടിലോ യുഡിഎഫിൽ മാത്രമോ ഒതുങ്ങിയില്ല. മറ്റ് മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയും സ്വാധീനിച്ചു. വയനാട്ടിൽ രാഹുലിനെതിരെയും തൊട്ടടുത്ത് തമിഴ്‌നാട്ടിലെ നീലഗിരിയിൽ രാഹുലിന്‍റെ പടം വച്ചും വോട്ട് ചോദിക്കേണ്ട അവസ്ഥയിലായി ഇടതുപക്ഷം. മറ്റെല്ലാ മണ്ഡലത്തിലും പ്രമുഖ സ്ഥാനാർഥികളെല്ലാം ഏകദേശം ഒരേ സമയത്ത് പ്രചാരണം തുടങ്ങിയപ്പോൾ ഇവിടെ എൽഡിഎഫ് സ്ഥാനാർഥി പി പി സുനീറിന് ആദ്യ 19 ദിവസം എതിരാളികളേയുണ്ടായില്ല. എന്നിട്ടും രാഹുലിന് മങ്ങലേറ്റില്ല.

എൻഡിഎ വയനാട്ടിൽ മാറിമാറി മൂന്ന് സ്ഥാനാർഥികളെ കളത്തിലിറക്കി. കേരള കോൺഗ്രസ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ആന്‍റോ അഗസ്റ്റിൻ പ്രചാരണം തുടങ്ങിയെങ്കിലും രാഹുൽ വരുമെന്ന് കേട്ടപ്പോൾ പിന്മാറി. പിന്നീട് ബി‍ഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പൈലി വാത്യാട്ടിനെ സ്ഥാനാർഥിയാക്കി. പ്രചാരണം തുടങ്ങിയതിന്‍റെ മൂന്നാം ദിനം, എൻഡിഎയുടെ മൂന്നാമത്തെ സ്ഥാനാർഥിയായി തുഷാർ വെള്ളാപ്പള്ളിയെത്തി.

രാഹുൽ വരുമോ ഇല്ലയോ എന്നു തീരുമാനിക്കുന്നതിലെ കാലതാമസം യുഡിഎഫ് പ്രചാരണ പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചു. പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച ടി സിദ്ദിഖിന് പിന്നീട് ആർക്കുവേണ്ടി വോട്ട് ചോദിക്കണമെന്ന ആശയക്കുഴപ്പമുണ്ടായി. പക്ഷേ, എല്ലാ കുഴപ്പങ്ങളും രാഹുൽ തരംഗത്തിൽ ഒഴുകിപ്പോയി.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 2019 വരെ കാര്യമായി പറയത്തക്ക ചരിത്രമൊന്നും വയനാടിനുണ്ടായിരുന്നില്ല . എന്നാൽ, 2019ൽ രാഹുൽ ഗാന്ധിയുടെ വരവോടെ മണ്ഡലം ദേശീയ ശ്രദ്ധയാകർഷിച്ചു. എന്നാൽ ഒരു തവണ കൂടി രാഹുൽ ചുരം കയറാൻ സാധ്യത കുറവാണ്.

അങ്ങിനെയെങ്കിൽ കിട്ടില്ല എന്നറിഞ്ഞിട്ടും ലീഗ് ഒരു പക്ഷേ സമ്മർദ്ദമുണ്ടാക്കിയേക്കാം. കോൺഗ്രസ് സ്ഥാനാർഥി തന്നെ വരുമ്പോഴും ഒരാളെ നിശ്ചയിക്കുന്നതിലും അനിശ്ചിതത്വങ്ങൾ ഉണ്ടായേക്കാം. ഇടതിൽ സിപിഐയുടെ സീറ്റായ വയനാട്ടിൽ ഇത്തവണ അങ്കത്തിനിറങ്ങുന്നത് ആനി രാജയാണ്. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ദേശീയ മഹിള ഫെഡറേഷന്‍ (എൻഎഫ്ഐഡബ്ല്യു) ജനറല്‍ സെക്രട്ടറിയുമാണ് ആനി രാജ. അതേസമയം, വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

Last Updated : Feb 29, 2024, 8:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.