ETV Bharat / state

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം, നടുറോഡില്‍ പൊലീസ് ഉദ്യോഗസ്ഥനും യുവാവും തമ്മില്‍ കയ്യാങ്കളി - Parking Issue Fight Malappuram

മലപ്പുറം കൊണ്ടോട്ടിയില്‍ യുവാവും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയില്‍.

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം  പൊലീസും യുവാവും തമ്മില്‍ കയ്യാങ്കളി  മലപ്പുറം പാര്‍ക്കിങ്ങ് തര്‍ക്കം  Parking Issue Fight Malappuram  Police and Youth Fight Malappuram
Etv Bharat
author img

By ETV Bharat Kerala Team

Published : Feb 9, 2024, 3:00 PM IST

നടുറോഡില്‍ പൊലീസ് ഉദ്യോഗസ്ഥനും യുവാവും തമ്മില്‍ കയ്യാങ്കളി

മലപ്പുറം: വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനും യുവാവും തമ്മില്‍ നടുറോഡില്‍ കയ്യാങ്കളി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. സംഭവത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവറായ നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഓട്ടോ റിക്ഷ പിറകിലേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. നൗഫലും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുണ്ടായ തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. വാക്കേറ്റത്തിനിടെ യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ കൊണ്ടോട്ടി സ്റ്റേഷനിലെ സിപിഒ ശ്രമം നടത്തിയിരുന്നു.

ഇരുവരും തമ്മിലുള്ള കയ്യാങ്കളിയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ, പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി നൗഫലിന്‍റെ കുടുംബവും രംഗത്തെത്തി. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന നൗഫലിന്‍റെ സഹോദരിയും പരാതി നല്‍കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.