എറണാകുളം: വാളയാർ പീഡനക്കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം. ഇരുവർക്കുമെതിരെ ബലാത്സംഗ പ്രേരണാ കുറ്റം ചുമത്തിയാണ് കുറ്റപത്രം. അന്തിമ കുറ്റപത്രം എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ചു.
സിബിഐ തിരുവനന്തപുരം ക്രൈം യൂണിറ്റാണ് വാളയാർ കേസിൽ നിർണായക നീക്കം നടത്തി പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്തത്. പീഡന വിവരം മറച്ചുവച്ചു എന്നതാണ് കുറ്റം. സംഭവം യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. പോക്സോ, ഐപിസി വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടിൽ പതിമൂന്ന് വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസത്തിനിടെ മാർച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിൽ മരണത്തിന് മുമ്പ് കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.
2017 ജൂൺ 22നു ഒന്നാം പ്രതി വി മധു, രണ്ടാം പ്രതി രാജാക്കാട് സ്വദേശിയായ ഷിബു, മൂന്നാം പ്രതി ചേർത്തല സ്വദേശിയായ പ്രദീപ്, നാലാം പ്രതി കുട്ടിമധു എന്ന എം മധു എന്നിവരെ ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. 2021 ഏപ്രിൽ മാസത്തിലാണ് ഈ കേസ് സിബിഐ ഏറ്റെടുക്കുന്നത്. അന്വേഷണം പൂർത്തിയാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
Also Read:തിരുപ്പതി ക്ഷേത്രത്തിൽ ദർശന കൂപ്പൺ വിതരണത്തിനിടെ തിക്കും തിരക്കും; ആറുപേർക്ക് ദാരുണാന്ത്യം; അനുശോചിച്ച് പ്രധാനമന്ത്രി