മംഗളൂരു - നാഗര്‍കോവില്‍ പരശുറാം എക്‌സ്‌പ്രസിന്‍റെ സര്‍വീസ് താല്‍ക്കാലികമായി നീട്ടി. ഇന്ന് മുതല്‍ കന്യാകുമാരി വരെയാണ് ട്രെയിൻ സര്‍വീസ് നടത്തുക. തിരക്ക് നിയന്ത്രിക്കാൻ ട്രെയിന് രണ്ട് കോച്ചുകള്‍ കൂടി അനുവദിച്ചിട്ടുണ്ട്.
ജനറല്‍ കോച്ചുകളാണ് പുതിയതായി റെയില്‍വേ അനുവദിച്ചത്. നേരത്തെ മംഗളൂരു - നാഗര്‍കോവില്‍ റൂട്ടില്‍ ഓടിയിരുന്ന ട്രെയിനാണ് കന്യാകുമാരി വരെ നീട്ടിയത്. പുതിയ ട്രെയിന്‍ യാത്ര തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും കന്യാകുമാരിയില്‍ നിന്നായിരിക്കും.
കൂടാതെ, മലബാറിലെ യാത്രക്കാരുടെ ബുദ്ധിമുട്ട് അകറ്റാന്‍ കണ്ണൂര്‍ ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ പുതിയ ട്രെയിനും അനുവദിച്ചിട്ടുണ്ട്. ചൊവ്വ, ബുധന്‍, വ്യാഴം, വെളളി എന്നീ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന കണ്ണൂര്‍ അൺറിസര്‍വ്ഡ് ട്രെയിനും ബുധന്‍, വ്യാഴം, വെളളി, ശനി ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ സ്പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിനുമാണ് പുതിയതായി അനുവദിച്ചത്.
Also Read: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി; ടെസ്‌റ്റ് പൈലിങ് ആരംഭിച്ചു