തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട പുതിയ കേന്ദ്ര നിയന്ത്രണങ്ങൾക്ക് പിന്നിൽ ശിവകാശി ലോബിയാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേരളത്തിലെ വെടിക്കെട്ടുകൾ ഏറ്റെടുക്കാനുള്ള ശിവകാശി ലോബിയുടെ കാലങ്ങളായുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമാണ് പുതിയ ഉത്തരവ് എന്നും രാജേഷ് ആരോപിച്ചു. ഉത്തരവിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉറപ്പ് നൽകിയതായും രാജേഷ് വ്യക്തമാക്കി.
വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഇറക്കിയ പുതിയ ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കെ രാജനും രംഗത്ത് വന്നിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിൽ പറയുന്നത്. എന്നാല്‍ തേക്കിൻകാട് മൈതാനത്ത് ഈ അകലം പാലിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഫയർലൈനും ജനങ്ങളും തമ്മിലുള്ള അകലം 100 മീറ്റര്‍ പാലിക്കണമെന്നും ഉത്തരവിലുണ്ട്. എന്നാൽ, തേക്കിൻകാട് മൈതാനത്തിൽ ഇതിന് വേണ്ട സൗകര്യങ്ങളില്ല.
ഈ അകലം 60 മുതൽ 70 മീറ്റര്‍ വരെയായി കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ആശുപത്രി, സ്‌കൂൾ, നഴ്‌സിങ്ഹോം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിലും മാറ്റം വേണമെന്നാണ് മന്ത്രി കെ രാജന്‍ പറഞ്ഞത്.