പാലക്കാട് : ലഹരിക്കേസില്‍ പിടിയിലായ പ്രതിയെ ലോക്കപ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്. പാലക്കാട് എക്‌സൈസ് റേഞ്ച് ഓഫിസിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
രണ്ട് കിലോയോളം ഹാഷിഷ് ഓയില്‍ കടത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് ഷോജോ ജോണിനെ എക്‌സൈസ് പിടികൂടിയത്. പാലക്കോട് കാടാങ്കോടുള്ള വാടക വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. തുടര്‍ന്ന്, ഇന്ന് രാവിലെയോടെ ഷോജോ ജോണിനെ ലോക്കപ്പിനുള്ളില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം, ഷോജോയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821