കോഴിക്കോട്: ബാർ കോഴ ആരോപണത്തിലേക്ക് തന്നെ വലിച്ചിഴയ്ക്കുന്നതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മറ്റൊരു വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലേക്ക് തന്നെ വലിച്ചിഴക്കുന്നതിന് കാരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.
മദ്യനയത്തിൽ ചർച്ച നടത്തിയിട്ടില്ലെന്ന് മന്ത്രിമാർ വ്യക്തമാക്കിയതാണ്. പ്രതിപക്ഷ നേതാവ് ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. അതിന് എന്നും രാവിലെ ഇത്തരത്തില്‍ മറുപടി പറയാന്‍ സാധിക്കില്ല. പിന്നെ ഇക്കാര്യങ്ങളില്‍ പ്രതികരിക്കുന്നത് ഒന്നും പറയാതെ ഓടിപ്പോയെന്ന് പറയേണ്ട എന്നു കരുതിയിട്ടാണെന്നും മന്ത്രി പറഞ്ഞു.
യോഗങ്ങളെല്ലാം മന്ത്രി പറഞ്ഞിട്ടല്ല നടക്കുന്നത്. യോഗം സംബന്ധിച്ചുള്ള കാര്യങ്ങളെല്ലാം ടൂറിസം ഡയറക്‌ടറുടെ പ്രസ്‌താവനയിലുണ്ട്. രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ടിൽ കെഎസ്‌യു നടത്തിയ ചർച്ചയെ കുറിച്ചായിരിക്കും പ്രതിപക്ഷ നേതാവ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
Also Read: ബാർ കോഴ ആരോപണം: എക്സൈസ്, ടൂറിസം മന്ത്രിമാർ രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് എംഎം ഹസൻ