ETV Bharat / state

കാര്യമായ ചർച്ച നടക്കാനിരിക്കുന്നേ ഉള്ളൂ...മുസ്ലീംലീഗ് അധിക സീറ്റ് ചോദിച്ചതിനെ കുറിച്ച് പികെ കുഞ്ഞാലിക്കുട്ടി - PK Kunhalikutty

കേന്ദ്ര ബജറ്റില്‍ സാധാരണക്കാരെ മറന്നുവെന്നും ഒരു വിമാനത്താവളത്തില്‍ നിന്ന് മാത്രം ഹജ്ജ് യാത്ര നിരക്ക് കൂട്ടിയതിന് ന്യായീകരണമില്ലെന്നും മുസ്‍ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി

പി കെ കുഞ്ഞാലിക്കുട്ടി  മുസ്‍ലിം ലീഗ്  പാർലമെന്‍റ് തെരഞ്ഞെടുപ്പ്  PK Kunhalikutty  Muslim League
PK Kunhalikutty Muslim League Parliament Election
author img

By ETV Bharat Kerala Team

Published : Feb 3, 2024, 9:55 AM IST

പാർലെന്‍റ് തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് അധിക സീറ്റ് ചോദിച്ചതിന്‍റെ കാരണം പറഞ്ഞ് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് അധിക സീറ്റ് ചോദിച്ചതിന്‍റെ കാരണം പറഞ്ഞ് മുസ്‍ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി (P K Kunhalikutty). സാധാരണപോലെയല്ല, ഇത്തവണ സീറ്റ് കിട്ടാൻ വേണ്ടി തന്നെയാണ് ചോദിച്ചതെന്ന് മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസുമായുള്ള ലീഗിന്‍റെ ഉഭയകക്ഷി ചർച്ച തുടങ്ങിയിട്ടേയുള്ളൂ. പ്രാഥമിക ചർച്ചയാണ് കഴിഞ്ഞത്. ഇനിയും ചർച്ചയുണ്ടാവും അതിന് സമയമുണ്ടല്ലോ.(Parliament Election) കാര്യമായ ചർച്ച നടക്കാനിരിക്കുന്നേ ഉള്ളൂ. ഇതു സംബന്ധിച്ച മുസ്‍ലിം ലീഗിന്‍റെ ( Muslim League) യോഗം നടക്കാനുണ്ട്. സീറ്റു വിഷയത്തിൽ തീരുമാനമായെന്ന ചില വാർത്ത കണ്ടു അത് തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബജറ്റിനെ കുറിച്ച് കുഞ്ഞാലിക്കുട്ടി: കേന്ദ്രബജറ്റിൽ ആർക്കും ഒന്നുമില്ല, എന്തെങ്കിലും ഉണ്ടെങ്കിൽ വൻകിടക്കാർക്ക് മാത്രമാണ്, അവർ കൃഷിക്കാരെ മറന്നു, തൊഴിലാളികളെ മറന്നു, ചെറുകിടവ്യവസായികളെ മറന്നു, ഇവരെല്ലാം നോട്ട് നിരോധനവും, കൊവിഡുമെല്ലാം കാരണം ബുദ്ധിമുട്ടിലാണ്. ചെറുകിടക്കാർക്ക് തിരിച്ചുവരവ് അസാധ്യമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബിജെപി ഗവർൺമെന്‍റ് വന്നാൽ അവർ എന്ത് ചെയ്യുമെന്നുള്ളത് ആർക്കും അറയില്ല. വളരെ മോശമായ ബജറ്റ് പ്രഖ്യാപനമാണ് ലോക്‌സഭയിൽ ധന മന്ത്രി നടത്തിയതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

ഹജ്ജ് യാത്ര നിരക്കിനെ കുറിച്ച്: ഒരു വിമാനത്താവളത്തിൽ നിന്ന് മാത്രം ഹജ്ജ് യാത്ര നിരക്ക് കൂട്ടി വാങ്ങുന്നതിന് ഒരു ന്യായീകരണവുമില്ല. കോഴിക്കോട് ജില്ലയിൽ മാത്രം ഒരു നിരക്ക്. മറ്റുള്ള വിമാനത്താവളങ്ങളിൽ മറ്റൊരു നിരക്കുമാണ്. വിമാന യാത്രാ ടിക്കറ്റ് നിരക്ക് കുറപ്പിക്കുന്നതിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഉത്തരവാദിത്തമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.