ETV Bharat / state

പെരുമ്പാവൂരിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ചു: ഒരു മരണം, അഞ്ച് പേർക്ക് പരിക്ക് - Perumbavoor accident death - PERUMBAVOOR ACCIDENT DEATH

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും കാറിലും ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ യാത്രികനായ സദൻ ആണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.

PERUMBAVOOR ACCIDENT  PULLUVAZHY ACCIDENT  DEATH IN PULLUVAZHY ACCIDENT  VEHICLES COLLIDED IN PULLUVAZHY
Perumbavoor Accident: One Died And Five Injured By Collision Of Three Vehicles
author img

By ETV Bharat Kerala Team

Published : Apr 2, 2024, 3:28 PM IST

എറണാകുളം: പെരുമ്പാവൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. മലയാറ്റൂർ സ്വദേശി സദൻ (54) ആണ് മരിച്ചത്. പുല്ലുവഴി എംസി റോഡിൽ രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്.

മൂവാറ്റുപുഴ ഭാഗത്ത് നിന്നും എയർപോർട്ടിലേക്ക് പോവുകയായിരുന്നു ഇന്നോവ നിയന്ത്രണം വിട്ട്, പുല്ലുവഴി വില്ലേജ് ജംഗ്ഷനിൽ വെച്ച് കാറിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. കാറിലെ യാത്രക്കാരനാണ് മരിച്ച സദൻ. അപകടത്തിൽപ്പെട്ട ഓട്ടോ ഡ്രൈവർ ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമായിരുന്നു. ഇതിൽ ഒരാളാണ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. അപകടത്തിൽപ്പെട്ട മൂന്ന് വാഹനങ്ങളും തകർന്നിട്ടുണ്ട്.

Also read: പത്തനംതിട്ട അപകടം: ലോറി ഡ്രൈവറെ കേസില്‍ നിന്ന് ഒഴിവാക്കി; കാര്‍ മനഃപൂര്‍വം ലോറിയിലേക്ക് ഇടിച്ചുകയറ്റിയെന്ന് എംവിഡി റിപ്പോർട്ട്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.