ETV Bharat / state

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മേളത്തിനൊപ്പം ചുവടുവച്ച് കുമ്പ കുലുക്കി ഇന്ന് തൃശൂരില്‍ പുലികളിറങ്ങും - PULI KALI 2024 - PULI KALI 2024

ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് സ്വരാജ് റൗണ്ടിൽ പുലിക്കളി നടക്കും. വൈകിട്ട് 5 മണിക്കാണ് പുലിക്കളിയുടെ ഫ്ലാഗ് ഓഫ്. 7 സംഘങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുക.

ഓണം പുലിക്കളി  ONAM PULIKKALI 2024  ONAM CELEBRATION KERALA  LATEST MALAYALAM NEWS
Puli Kali (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 18, 2024, 1:14 PM IST

ഇന്ന് തൃശൂരില്‍ പുലിക്കളി നടക്കും (ETV Bharat)

തൃശൂർ : പുലിച്ചുവടുകളും പുലിത്താളവുമായി സ്വരാജ് റൗണ്ടിൽ ഇന്ന് പുലികളിറങ്ങും. വൈകിട്ട് അഞ്ചു മണിയോടെയാണ് പുലിക്കളിയുടെ ഫ്ലാഗ് ഓഫ് നടക്കുക. സീതാറാം മിൽ ദേശം, ശങ്കരൻ കുളങ്ങര ദേശം, കാനാട്ടുകര ദേശം, ചക്കാമുക്ക് ദേശം, പാട്ടുരായ്ക്കൽ ദേശം വിയ്യൂർ ദേശം, വിയ്യൂർ യുവജന സമാജം എന്നിങ്ങനെ ഏഴ് സംഘങ്ങളാണ് ഇത്തവണ പുലിക്കളിയിൽ പങ്കെടുക്കുക.

പെൺപുലികൾ, കരിമ്പുലികൾ, കുട്ടിപ്പുലികൾ തുടങ്ങി എല്ലാവരും കടുംനിറങ്ങളിൽ നീരാടി നിരനിരയായി എത്തുമ്പോൾ തൃശൂരിനിത് മറ്റൊരു പൂരമായി മാറും. വന്യ താളത്തിൽ ചിലമ്പണിഞ്ഞ് പുലികൾ നഗര വീഥികളിൽ നൃത്തം വയ്‌ക്കുന്നതോടെ ജനക്കൂട്ടവും പുലിയാരവങ്ങളിൽ മുങ്ങി നിവരും. പുലിക്കളിക്ക് അകമ്പടിയായി വാദ്യക്കാരും അണിനിരക്കുന്നതോടെ ഇക്കൊല്ലത്തെ ഓണാഘോഷത്തിന് ഗാംഭീര്യമേറും.

പുലർച്ചെ ആറ് മണിയോടെ തന്നെ പുലിമടകളിൽ പുലിവര ആരംഭിച്ചു. പുലിക്കളി കലാകാരന്മാര്‍ നീണ്ട മണിക്കുറുകളാണ് ഒരേ നിൽപ്പിൽ നിന്നുകൊണ്ട് പുലിവരക്ക് കളമൊരുക്കുന്നത്. പണ്ടുകാലത്ത് കരിയും നീലവും മറ്റ് പ്രകൃതി ദത്ത നിറങ്ങളുമായിരുന്നു പുലിക്കളി കലാകാരന്മാരുടെ ദേഹത്ത് പൂശിയിരുന്നത്.

എന്നാൽ ഇന്ന് ഇനാമൽ പെയിന്‍റാണ് ആ സ്ഥാനം കയ്യടക്കിയിരിക്കുന്നത്. ഗൊറില്ല പൗഡറിൽ ഇനാമൽ പെയിന്‍റും വാർണിഷും ചേർത്താണ് പെയിന്‍റ് തയ്യാറാക്കുകയെന്ന് വിയ്യൂർ പുലിവര ആർട്ടിസ്റ്റ് നിഖിൽ പറഞ്ഞു. പുലികളിയുടെ തലേദിവസങ്ങളിൽ തന്നെ പുലി മടകളിൽ പെയിന്‍റ് അരക്കൽ ആരംഭിക്കും.

അരകല്ലിൽ കുഴമ്പ് രൂപത്തിലുള്ള പെയിന്‍റ് അരച്ചെടുക്കുന്നത് ശ്രമകരമായ പ്രവർത്തിയാണ്. ശ്രദ്ധയോടെ ചെയ്‌തില്ലെങ്കിൽ പെയിന്‍റ് കട്ടയായി മാറും. ഇത് പിന്നീട് ഉപയോഗിക്കാനാകില്ല.

പെയിന്‍റിനൊപ്പം വാർണിഷ് ചേർക്കുന്നതോടെയാണ് പുലികളുടെ ദേഹത്തിന് തിളക്കം ലഭിക്കുകയെന്ന് ചക്കാമുക്ക് ദേശം പുലികളി സംഘാടകൻ ജിതിൻ പറഞ്ഞു. അതേസമയം ചില പുലികൾ ദേഹത്ത് വെളിച്ചെണ്ണ പുരട്ടിയാണ് പെയിന്‍റിങ്ങിന് വിധേയരാകുന്നത്. എന്നാൽ ഇത് പെയിന്‍റ് വേഗത്തിൽ ഉണങ്ങുന്നതിന് തടസം ഉണ്ടാക്കുന്നതായി പുലിക്കളി കലാകാരൻ സെന്തിൽ പറഞ്ഞു.

പെയിന്‍റ് എങ്ങനെ മാറ്റാം

പുലിക്കളിക്ക് ശേഷം ജനക്കൂട്ടം പിരിയുമ്പോൾ പുലിമടകൾക്ക് സമീപം കാണാനാവുന്ന പതിവ് കാഴ്‌ചയാണ് നിലത്തിരുന്നു കൊണ്ട് ദേഹത്തെ പെയിന്‍റ് ഉരച്ചു കളയുന്ന പുലിക്കളി കലാകാരന്മാര്‍. മുൻകാലങ്ങളിലും ഇപ്പോഴും മണ്ണെണ്ണ ദേഹത്ത് തേച്ച് ഉരച്ചു കൊണ്ട് പെയിന്‍റ് കളയുന്ന രീതിയാണ് പിന്തുടരുന്നത് എന്ന് പുലിക്കളി ചിത്രകാരനായ പ്രേംജി പറയുന്നു. ഇതിനാവശ്യമായ മണ്ണെണ്ണ തൃശൂർ കോർപ്പറേഷനാണ് സജ്ജീകരിച്ചു നൽകുക.

ഒരു ടീമിൽ ഒരാൾക്ക് ഒരു ലിറ്റർ എന്ന കണക്കിലും ആളുടെ ശരീര വലുപ്പം അനുസരിച്ച് കൂടുതൽ നൽകുന്ന രീതിയിലാണ് കോർപ്പറേഷൻ മണ്ണെണ്ണ അനുവദിച്ചിട്ടുള്ളത്. ചുളിവുകൾ ഉള്ള ചർമ്മമുള്ളവർക്ക് പെയിന്‍റ് കളയുന്നത് ശ്രമകരമായ പ്രവർത്തിയാണെന്ന് വിയ്യൂർ ദേശം പുലിക്കളി സംഘത്തിന്‍റെ ആർട്ടിസ്റ്റ് ഫ്രാൻസിസ് ഒളരി പറഞ്ഞു.

പുലികൾ സാധാരണയായി ചർമ്മ സംരക്ഷണത്തിനായി പ്രത്യേക ഉപാധികൾ ഉപയോഗിക്കറില്ല. പെയിന്‍റ് ദേഹത്ത് പുരട്ടുന്നതോടെ രോപകൂപങ്ങൾ അടയും. ഇതോടെ ദേഹത്തിന് ചെറിയ രീതിയിൽ വലിച്ചിലും പുകച്ചിലും അനുഭവപ്പെടും. കടുത്ത വെയിലും മഴയും ഇല്ലാത്ത മിതമായ കാലാവസ്ഥയാണ് പുലിക്കളി വേഷമിട്ട കലാകാരന്മാർക്ക് ഉത്തമമെന്ന് പുലിക്കളി കലാകാരൻ സജീവ് പറഞ്ഞു.

നാല് മണിയോടെ പൂരവും പ്രതിഷേധങ്ങളും അരങ്ങേറുന്ന സ്വരാജ് റൗണ്ടിൽ നഗരത്തെ വിറപ്പിച്ചു കൊണ്ട് പുലി വീരൻമാർ അണിനിരക്കും. സമകാലിക സാമൂഹ്യ യാഥാർഥ്യങ്ങളും പുരാണ കഥാസന്ദർഭങ്ങളുമൊക്കെ വിഷയമാകുന്ന നിശ്ചല ദൃശ്യങ്ങളും അണിനിരത്തിയാകും ഓരോ ടീമും കാണികളെ വിസ്‌മയിക്കുക.

Also Read: തൃശൂരിൽ പുലി ഇറങ്ങും; കോർപ്പറേഷൻ യോഗത്തിൽ അന്തിമ തീരുമാനമായി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.