വയനാട് : മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ രാവിലെ പത്ത് മണിവരെ 123 മരണങ്ങള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 75 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ 91 പേരുടെ മൃതദേഹങ്ങള്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ. ആശുപത്രിയിലുമായിരുന്നു.
123 പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങള്‍കൂടെ വയനാട്ടില്‍ എത്തിച്ചശേഷം മേപ്പാടിയില്‍വെച്ചാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. അതേസമയം 168 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
നിലവില്‍ 99 പേരാണ് അഞ്ച് ക്യാമ്പുകളിലായി ഉള്ളത് (വയനാട്-98, മലപ്പുറം-1). ആകെ 195 പേരാണ് ആശുപത്രികളില്‍ എത്തിയത്. ഇതില്‍ 190 പേര്‍ വയനാട്ടിലും 5 പേര്‍ മലപ്പുറത്തുമായിരുന്നു. വയനാട്ടില്‍ എത്തിയ 190 പേരില്‍ 133 പേര്‍ വിംസിലും 28 പേര്‍ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 24 പേര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും 5 പേര്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലും എത്തി. നിലവില്‍ 97 പേര്‍ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതില്‍ 92 പേരും വയനാട്ടിലാണ്.
വയനാട് വഴിയുള്ള മൈസൂര്‍ യാത്ര ഒഴിവാക്കണം
മൈസൂരിലേക്ക് യാത്ര ചെയ്യുന്നവര്‍ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്ന് കണ്ണൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.
Also Read : അഞ്ചുരുളിയിൽ മണ്ണിടിച്ചിൽ; ഏലത്തോട്ടം ഒലിച്ചുപോയി, ആശങ്കയില്‍ ജനം - LANDSLIDE IN ANCHURULI IDUKKI