ETV Bharat / state

'പരാതിക്കാരിയെ അറിയില്ല; വ്യാജ ആരോപണങ്ങള്‍ അനുവദിക്കാനാകില്ല, ശാസ്‌ത്രീയമായ ഏത് അന്വേഷണത്തിനും തയ്യാര്‍': നിവിന്‍ പോളി - NIVIN DENIED SEXUAL ALLEGATION - NIVIN DENIED SEXUAL ALLEGATION

തനിക്കെതിരെയുയര്‍ന്ന ലൈംഗിക ആരോപണം നിഷേധിച്ച് നിവിന്‍ പോളി, പെണ്‍കുട്ടിയെ അറിയില്ലെന്നും നടന്‍.

sexual allegations  gulf sexual allegations
Nivin Pauly (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 3, 2024, 9:32 PM IST

Updated : Sep 3, 2024, 10:49 PM IST

നിവിന്‍ പോളി മാധ്യമങ്ങളോട് സംസാരിക്കുന്നു (ETV Bharat)

എറണാകുളം: തനിക്കെതിരെയുയര്‍ന്ന ലൈംഗിക ആരോപണം നിഷേധിച്ച് ചലച്ചിത്ര താരം നിവിന്‍ പോളി. അങ്ങനെയൊരു പെണ്‍കുട്ടിയെ തനിക്ക് അറിയില്ലെന്ന് നിവിന്‍പോളി വ്യക്തമാക്കി. അങ്ങനെയൊരാളെ കണ്ടിട്ടുമില്ല സംസാരിച്ചിട്ടുമില്ലെന്നും നടന്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

താന്‍ നിയമപോരാട്ടം തുടരുമെന്നും ഏതറ്റം വരെയും പോകാന്‍ താന്‍ തയാറാണെന്നും നിവിന്‍ പോളി പറഞ്ഞു. ഇത്തരം വ്യാജ ആരോപണങ്ങള്‍ അനുവദിക്കാനാകില്ല. നാളെ ആര്‍ക്കെതിരെയും ഇത്തരം ആരോപണങ്ങള്‍ ഉയരാം.

ആരെങ്കിലും ഇതിനെതിരെ സംസാരിച്ച് തുടങ്ങിയില്ലെങ്കില്‍ ഇതിങ്ങനെ തുടര്‍ന്ന് പോകും. സത്യാവസ്ഥ തെളിയിക്കാന്‍ ശാസ്‌ത്രീയമായ ഏത് അന്വേഷണത്തിനും തയാറാണെന്നും നിവിന്‍ പോളി പറഞ്ഞു. തനിക്ക് വേണ്ടി സംസാരിക്കാന്‍ താന്‍ മാത്രമേ ഉള്ളൂ. നിങ്ങള്‍ വാര്‍ത്ത കൊടുത്തോളൂ. പക്ഷേ തന്‍റെ നിരപരാധിത്വം തെളിയുമ്പോള്‍ അതിനും ഇതേ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഒരു മാസം മുമ്പ് ഊന്നുകല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിച്ച് തന്നോട് ഒരു സ്‌ത്രീ തനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞു. എന്നാല്‍ അതിന് വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നായിരുന്നു നിയമോപദേശം കിട്ടിയത്. തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള എല്ലാ ആരോപണങ്ങളും തെറ്റാണെന്നും നിവിന്‍ പോളി പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടാകാമെന്ന് കരുതുന്നുവെന്നും നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.

ഇങ്ങനെയൊരു പരാതി ലഭിക്കുമ്പോൾ വിളിച്ച് അന്വേഷിക്കണമല്ലോ, ഇതൊരു കെട്ടിച്ചമച്ച കേസ് ആണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അപ്പോൾ അദ്ദേഹം തന്നോട് പറഞ്ഞു. ഗൂഢാലോചനക്ക് പിന്നിൽ ബ്ലാക്ക് മെയിലിങ്ങിന്‍റെ സംശയവും നിഴലിക്കുന്നുണ്ട്.

കേസിൽ പറയുന്ന പെൺകുട്ടിയുമായി ഫോണിലൂടെയോ അല്ലാതെയോ ഒരുതരത്തിലുള്ള ബന്ധവും തനിക്കില്ല. നിരവധിപേർ തങ്ങളോടൊപ്പം സെൽഫി എടുക്കാറുണ്ട്. അതിനിടയിൽ വന്നുപോയ ഒരാൾ ആണോ എന്ന് എനിക്കറിയില്ല. ഒന്നരമാസം മുമ്പ് പൊലീസ് സ്റ്റേഷനിൽ നിന്നും ബന്ധപ്പെട്ടപ്പോൾ എഫ്ഐആർ വായിച്ചു കേൾപ്പിച്ചിരുന്നു. പുതിയ പരാതി എന്താണെന്ന് എനിക്കറിയില്ല.

പെൺകുട്ടി ആരോപിക്കുന്ന വിഷയവുമായി യാതൊരു അറിവും ഇല്ല. ഇത്തരത്തിലുള്ള ആരോപണങ്ങൾ ബാധിക്കുന്നത് കുടുംബത്തിനെയാണ്. ആർക്കെതിരെയും ഇത്തരം ആരോപണശരങ്ങളുമായി എത്തുന്നതിന് ഒരു അറുതി വരണം. അതിന് നിയമത്തിന്‍റെ ഏതറ്റം വരെയും പോരാടും.

അതേസമയം ലൈംഗികാരോപണ വാർത്ത പുറത്തറിഞ്ഞപ്പോൾ തന്നെ നിവിൻ പോളി തന്‍റെ സോഷ്യൽ മീഡിയ പേജിലൂടെയും വാർത്തകൾ വസ്‌തുത വിരുദ്ധമാണെന്നും ഗൂഢാലോചനയാണെന്നും ആരൊക്കെ ഈ ഗൂഢാലോചനക്ക് പിന്നിൽ ഉണ്ടോ അവരെ വെളിച്ചത്തു കൊണ്ടുവരുമെന്നും പ്രതികരിച്ചിരുന്നു.

Also Read:സ്‌ത്രീകളുടെ യഥാർത്ഥ പ്രശ്‌നങ്ങൾ പഠിക്കുന്നതിൽ പരാജയപ്പെട്ടു; ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്‌ത് ഭാഗ്യലക്ഷ്‌മി

Last Updated : Sep 3, 2024, 10:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.