ETV Bharat / state

പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ നിപ വൈറസിന്‍റെ ആന്‍റിബോഡി സാന്നിധ്യം; ഉറവിടം കണ്ടെത്താനുളള പ്രവർത്തനം ഊർജിതം - Nipah virus antibody found

പഴംതീനി വവ്വാലുകളില്‍ നിന്നെടുത്ത 27 സാമ്പിളുകളില്‍ ആറ് എണ്ണത്തിലാണ് ആൻ്റിബോഡി സാന്നിധ്യം കണ്ടെത്തിയത്.

NIPAH VIRUS  നിപ വൈറസ്  നിപ വൈറസ് ആൻ്റിബോഡി  LATEST MALAYALAM NEWS
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 4, 2024, 8:16 PM IST

തിരുവനന്തപുരം: നിപ കേസ് റിപ്പോര്‍ട്ട് ചെയ്‌ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നും ശേഖരിച്ച വവ്വാല്‍ സാമ്പിളില്‍ നിപ വൈറസിൻ്റെ ആൻ്റിബോഡി സാന്നിധ്യം കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ ഓഫിസ് അറിയിച്ചു. നിപ വൈറസ് റിപ്പോർട്ട് ചെയ്‌ത പാണ്ടിക്കാടിൽ നിന്നും അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ശേഖരിച്ച വവ്വാല്‍ സാമ്പിളുകളിലാണ് ആൻ്റിബോഡി സാന്നിധ്യം കണ്ടെത്തിയത്.

പഴംതീനി വവ്വാലുകളില്‍ നിന്നെടുത്ത 27 സാമ്പിളുകളില്‍ ആറ് എണ്ണത്തിൽ ആൻ്റിബോഡി കണ്ടെത്തി. നിപ പ്രോട്ടോകോള്‍ പ്രകാരം ഇതുവരെ നടത്തിയ പരിശോധനകളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ആകെ 472 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 21 ദിവസം ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 261 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നാണ് വിവരം. വവ്വാലുകളിൽ ആൻ്റിബോഡി സാന്നിധ്യം കണ്ടെത്തിയതോടെ നിപ വൈറസ് ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

Also Read: നിപ രോഗിയെ പരിചരിച്ച നഴ്‌സ് അബോധാവസ്ഥയിൽ: ജീവൻ നിലനിർത്തുന്നത് തൊണ്ടയിലെ ട്യൂബിന്‍റെ സഹായത്തോടെ; സഹായം തേടി കുടുംബം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.