ETV Bharat / state

നിമിഷപ്രിയയുടെ മോചനം : ആദ്യ ഘട്ടമായി 20,000 ഡോളര്‍ കൈമാറി, ബ്ലഡ് മണി ആവശ്യമെങ്കില്‍ അതുകൂടി - NIMISHAPRIYA CASE UPDATES

author img

By ETV Bharat Kerala Team

Published : Jun 22, 2024, 12:53 PM IST

നിമിഷപ്രിയയുടെ മോചനത്തിനായുള്ള രണ്ടാംഘട്ട ചർച്ചകൾ യമനിൽ പുരോഗമിക്കുകയാണെന്ന് ആക്ഷൻ കൗൺസിൽ

NIMISHAPRIYA S RELEASE  FIRST PHASE COMPLETED  സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ  നിമിഷപ്രിയയുടെ മോചനം
NIMISHAPRIYA CASE UPDATE (ETV Bharat)

എറണാകുളം : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ. നാലുവർഷം നീണ്ട പോരാട്ടത്തിന്‍റെ ഒന്നാം ഘട്ടം കടന്നതിന്‍റെ സന്തോഷം അറിയിക്കുന്നതായും ആക്ഷൻ കൗൺസിൽ അറിയിച്ചു. നിമിഷയെ രക്ഷിക്കാനുള്ള മാപ്പപേക്ഷയുമായി ബന്ധപ്പെട്ട പ്രീ നെഗോഷിയേഷൻ ചർച്ചകളുടെ ആദ്യ പടിയായി 20,000 അമേരിക്കൻ ഡോളറിന് ഏകദേശം തുല്യമായ 16,71,000 രൂപ ഇന്ത്യൻ എംബസി നിർദ്ദേശിച്ച വിദേശകാര്യ മന്ത്രാലയത്തിൻ്റെ ന്യൂഡൽഹി അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്‌തു.

രണ്ടാംഘട്ട ചർച്ചകൾ യമനിൽ പുരോഗമിക്കുകയാണ്. അടുത്ത ഘട്ടത്തിൽ ഇനിയും ഒരു 20,000 ഡോളർ കൂടി വേണ്ടി വരും എന്നാണ് എംബസി അറിയിച്ചതെന്ന് നിമിഷപ്രിയ സേവ് ഇൻ്റർ നാഷണൽ വ്യക്തമാക്കി. ഇതിനായി സാമ്പത്തികസഹായം ചെയ്യാനും ആക്ഷൻ കൗൺസിൽ അഭ്യർഥിച്ചു. അതേസമയം ചർച്ചകൾക്ക് ശേഷം ബ്ലഡ് മണി ആവശ്യമായി വന്നാൽ അത് കൂടി സമാഹരിക്കേണ്ടതായി വരും. നെന്‍മാറ എംഎൽഎ കെ ബാബു രക്ഷാധികാരിയായ ആക്ഷൻ കൗൺസിലാണ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ധനസമാഹരണം നടത്തുന്നത്. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും, സാമൂഹ്യ പ്രവർത്തകനും തമിഴ്‌നാട് സ്വദേശിയുമായ സാമുവൽ ജെറോമും മോചന ശ്രമങ്ങൾക്കായി യമനിൽ തുടരുകയാണ്.

കൊല്ലപ്പെട്ട യമൻ പൗരൻ്റെ കുടുംബവുമായി ചർച്ച നടത്താനായി ഗോത്രനേതാക്കളുടെ സഹായത്താലാണ് ശ്രമം തുടരുന്നത്. നിമിഷ പ്രിയയെ വധ ശിക്ഷയിൽ നിന്ന് മോചിപ്പിക്കാൻ രണ്ട് വഴികളാണുള്ളത്. കൊല്ലപ്പെട്ട യമൻ പൗരൻ്റെ കുടുംബം മാപ്പ് നൽകിയാല്‍ വധശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ കഴിയും. കുടുംബത്തിന് നഷ്‌ടപരിഹാരം നൽകി അവരുടെ അനുമതിയോടെയും ജയിൽ മോചനം സാധ്യമാവും. യമൻ പൗരൻ്റെ കുടുംബത്തിൻ്റെ നിലപാടാണ് ഈ വിഷയത്തിൽ നിർണായകമാവുക.

2017 ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയക്കെതിരെയുള്ള കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. തലാൽ അബ്‌ദുല്‍ മഹ്ദിയെന്ന യമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്നതാണ് കേസ്. വിവാഹ ശേഷം 2012 ലാണ് നിമിഷ പ്രിയ വീണ്ടും യമനിൽ നഴ്‌സായി പോയത്. ഭർത്താവ് ടോമിയും യമനിൽ ജോലിക്കായി എത്തിയിരുന്നു.

യമൻ പൗരൻ തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ പാർട്‌ണര്‍ഷിപ്പില്‍ ക്ലിനിക്ക് തുടങ്ങിയതാണ് നിമിഷയുടെ ജീവിതം ജയിലിലാകാൻ കാരണമായത്. ക്ലിനിക്ക് ആരംഭിച്ച ശേഷം ഭർത്താവും മകളും നാട്ടിലേക്ക് വന്നെങ്കിലും ഇതിനിടയിൽ യമനിൽ യുദ്ധം പൊട്ടി പുറപ്പെട്ടതിനാൽ നിമിഷയ്‌ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് നിമിഷ യമൻ പൗരന്‍റെ കുരുക്കിൽ കുടുങ്ങിയത്.

നിമിഷയും യമൻ സ്വദേശിയായ മറ്റൊരു പെൺകുട്ടിയും തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ ശാരീരികവും മാനസികമായ പീഡനത്തിനിരയാവുകയായിരുന്നു. ഇവരുടെ പാസ്പോർട്ട് ഉൾപ്പടെ തലാൽ പിടിച്ചെടുത്തു. ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണ് മയക്കുമരുന്ന് കുത്തിവച്ച് പാസ്പോർട്ടുമായി നിമിഷയും യമൻ വനിതയും രക്ഷപ്പെട്ടത്.

എന്നാൽ പൊലീസ് പിടികൂടി ഇവരെ ജയിലിൽ അടയ്‌ക്കുകയായിരുന്നു. ഇതിനിടെ തലാലിന്‍റെ മൃതദേഹം ഇവരുടെ ക്ലിനിക്കിൽ കണ്ടെത്തിയതോടെയാണ് കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്‌തത്. തലാലിനെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്ന് യമൻ വിചാരണ കോടതിയെ ബോധ്യപ്പെടുത്താൻ നിമിഷയ്ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്കും യമനി വനിതയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചത്.

ഇതിനെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ വിചാരണ കോടതി തള്ളുകയായിരുന്നു. ഇതിനെതിരെ യമൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതിയും അപ്പീൽ തള്ളി. ഇതോടെയാണ് നിമിഷയുടെ ജീവിതം തന്നെ അപകടത്തിലായത്. കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികൾ മാപ്പ് നൽകിയാൽ മാത്രമേ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ നിമിഷ പ്രിയക്ക് കഴിയുകയുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.