ETV Bharat / state

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ, വധശ്രമത്തിനും കേസ് - CASE REGISTERED NILESWARAM ACCIDENT

15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാന്‍ നിർദേശം. ജില്ലാ കലക്‌ടർ നിയോഗിച്ച പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.

NILESWARAM FIREWORK ACCIDENT UPDATE  HUMAN RIGHTS COMMISSION NILESWARAM  നീലേശ്വരം വെടിക്കെട്ടപകടം  NEELESWARAM ACCIDENT INVESTIGATION
Fireworks Accident Nileswaram (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 30, 2024, 5:54 PM IST

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ടപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കാസർകോട് ജില്ലാ കലക്‌ടർക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് അന്വേഷണത്തിന് നിർദേശം നൽകിയത്.

15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് നടപടി. കാസർകോട് ഗവണ്‍മെന്‍റ് ഗസ്‌റ്റ് ഹൗസിൽ നടക്കാനിരിക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. അതേസമയം അപകടവുമായി ബന്ധപ്പെട്ട് പൊലീസ് വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.

സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിലായി. തൈക്കടപ്പുറം സ്വദേശി വിജയൻ ആണ് പൊലീസിന്‍റെ പിടിയിലായത്. ക്ഷേത്ര ഭാരവാഹികളായ എട്ട് പേരെ പൊലീസ് കേസിൽ പ്രതി ചേർത്തെങ്കിലും ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ രാജേഷ്‌ എന്നിവരെ മാത്രമാണ് ഇതുവരെ അറസ്‌റ്റ് ചെയ്‌തിരുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മറ്റുള്ള അഞ്ചു പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ഉൾപ്പെടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നുണ്ട്. ജില്ലാ കലക്‌ടർ നിയോഗിച്ച പ്രത്യേക സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃസാക്ഷികളിൽ നിന്നുൾപ്പെടെ വിവരങ്ങൾ ശേഖരിക്കുന്ന മുറയ്ക്ക് രണ്ട് ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് കലക്‌ടർ കെ ഇമ്പശേഖറിന് കൈമാറുമെന്നാണ് വിവരം.

അതിനിടെ പടക്കപുരയ്ക്ക് അടുത്ത് വച്ച് പടക്കത്തിന് തിരി കൊളുത്തുകയും, കാണികൾക്ക് സമീപം പടക്കം അലക്ഷ്യമായി കൈകാര്യം ചെയ്യുകയും ചെയ്‌തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. അപകടത്തിൽ 154 പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്.

Also Read:നീലേശ്വരം വെടിക്കെട്ട് അപകടം; 'അപകടത്തിന് കാരണം അശ്രദ്ധ, സമഗ്ര അന്വേഷണം നടക്കും': പി രാജീവ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.