ETV Bharat / state

കടുവയല്ല, ഇത് 'ആര്യനാടന്‍സിസ്' തുമ്പി; തിരുവനന്തപുരത്ത് പുതിയ ഇനം കടുവാ തുമ്പിയെ കണ്ടെത്തി - NEW DRAGONFLY ARYANAD

തുമ്പികള്‍ക്കിടയിലെ കടുവ, ഇനി EROGOMPHUS ARYANADENSIS തുമ്പിയായി അറിയപ്പെടും.

NEW DRAGONFLY FOUND IN TRIVANDRUM  DRAGONFLY NAMED AFTER ARYANAD  MEROGOMPHUS ARYANADENSIS  തുമ്പിക്ക് ആര്യനാടിന്‍റെ പേര്
EROGOMPHUS ARYANADENSIS (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 18, 2025, 1:09 PM IST

തിരുവനന്തപുരം : തലസ്ഥാനത്ത് കണ്ടെത്തിയ പുതിയ ഇനം കടുവാ തുമ്പിക്ക് ആര്യനാടിന്‍റെ പേരിട്ട് ഗവേഷകര്‍. കേരളത്തിലെയും മഹാരാഷ്ട്രയിലെയും ഗവേഷക സംഘാംഗങ്ങളാണ് തിരുവനന്തപുരം ആര്യനാട് നിന്നും മഹാരാഷ്‌ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ ഹാദ്‌പിട് ഗ്രാമത്തില്‍ നിന്നും പുതിയ രണ്ടിനം കടുവാ തുമ്പികളെ കണ്ടെത്തിയത്.

ആര്യനാട് പഞ്ചായത്തിലെ മഞ്ചാടിനിന്നവിള ഗ്രാമത്തില്‍ നിന്നും 2020ല്‍ ഫോട്ടോഗ്രാഫറായ റെജി ചന്ദ്രന്‍റെ ക്യാമറ കണ്ണുകളിലാണ് ചെറുചോല കടുവാ തുമ്പി അഥവാ MEROGOMPHUS ARYANADENSIS പതിയുന്നത്. താന്‍ പകര്‍ത്തുന്ന തുമ്പികള്‍ ഏതൊക്കെ എന്നറിയാന്‍ റജി അയച്ചു കൊടുത്ത ചിത്രത്തിലാണ് ഇതുവരെ കാണാത്ത രൂപമുള്ള തുമ്പിയെ ശ്രദ്ധിക്കുന്നതെന്ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലെ ഗവേഷക വിദ്യാര്‍ഥിയായ വിവേക് ഇടിവി ഭാരതിനോട് പറഞ്ഞു. പിന്നാലെ തുമ്പിയെ തേടി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലെ പരിസ്ഥിതി ശാസ്ത്ര പ്രൊഫ ഡോ. സുബിന്‍ കെ ജോസും വിവേകും നടത്തിയ അന്വേഷണമാണ് പശ്ചിമഘട്ടത്തിലെ ജൈവ സമ്പത്തിന്‍റെ പട്ടികയിലേക്കുള്ള പുതിയ കണ്ടെത്തലുകളിലേക്ക് നയിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കടുവാ തുമ്പികള്‍ എന്ന ഇനത്തില്‍പ്പെട്ട ചെറുചോല കടുവാ തുമ്പിയെ കാലവര്‍ഷം കനക്കുമ്പോള്‍ മാത്രമേ കാണാനാകുവെന്ന് വിവേക് പറയുന്നു. നീര്‍ച്ചാലുകളാണ് ഈ തുമ്പിയുടെ വാസസ്ഥലം. മഹാരാഷ്ട്രയില്‍ കണ്ടെത്തിയ MEROGOMPHUS FLAVOREDUCTUS എന്ന തുമ്പിയും കടുവാ തുമ്പിയാണ്. ഇതിനെയും കേരളത്തിലെ കാടുകളില്‍ കാണാനാകുമെന്ന് മഹാരാഷ്ട്രയിലെ ഗവേഷക സംഘാംഗങ്ങള്‍ പറയുന്നു.

NEW DRAGONFLY FOUND IN TRIVANDRUM  DRAGONFLY NAMED AFTER ARYANAD  MEROGOMPHUS ARYANADENSIS  തുമ്പിക്ക് ആര്യനാടിന്‍റെ പേര്
റെജി ചന്ദ്രന്‍ പകര്‍ത്തിയ ചിത്രം (ETV Bharat)

ബെംഗളൂരു നാഷണല്‍ സെന്‍റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസിലെ ഗവേഷകരായ ഡോ. ദത്തപ്രസാദ് സാവന്ത്, ഡോ. കൃഷ്‌ണ മേഘ് കുണ്ടെ, പൂനെ എംഐടി വേള്‍ഡ് പീസ് യുണിവേഴ്‌സിറ്റിയിലെ പങ്കജ് കൊപാര്‍ഡേ എന്നിവര്‍ ഉള്‍പ്പെട്ട ഗവേഷക സംഘമാണ് ഇരുളന്‍ ചോലക്കടുവയെ തിരിച്ചറിയുന്നതെന്ന് വിവേക് വ്യക്തമാക്കി.

ഭക്ഷണം കടന്നലുകളും മറ്റു തുമ്പികളും, തുമ്പികള്‍ക്കിടയിലെ കടുവ...

ഇത്തിരി കുഞ്ഞനാണെങ്കിലും കടുവയുടേതിന് സമാനമായ സ്വഭാവമാണ് കടുവാ തുമ്പികളുടെ പേരിന് കാരണമെന്ന് പരിസ്ഥിതി ഗവേഷക വിദ്യാര്‍ഥിയായ വിവേക് പറയുന്നു. ശരീരത്തില്‍ കടുവയ്ക്ക് സമാനമായ മഞ്ഞ, കറുപ്പ് നിറത്തിലുള്ള വരകളുള്ള കടുവാ തുമ്പികളുടെ ഭക്ഷണ രീതിയും മറ്റുള്ള തുമ്പികളില്‍ നിന്നും വ്യത്യസ്‌തമാണ്. തന്നോളം പോന്ന മറ്റു തുമ്പികളെ കടുവാ തുമ്പി ആക്രമിച്ചു കീഴ്‌പ്പെടുത്തി ഭക്ഷിക്കും.

കടന്നലുകളും ചിത്രശലഭങ്ങളും വരെ കടുവാ തുമ്പികളുടെ ഭക്ഷണമാകാറുണ്ടെന്നും വിവേക് പറയുന്നു. ആര്യനാട് നിന്നും കണ്ടെത്തിയ ചെറുചോല കടുവാ തുമ്പിക്കും സമാനമായ രീതികളാണെന്നും വിവേക് പറയുന്നു. 2020ല്‍ കൊവിഡിന്‍റെ സമയത്താണ് റെജി ചന്ദ്രന്‍റെ ക്യാമറയില്‍ ചെറുചോല കടുവാ തുമ്പി പതിയുന്നത്.

പക്ഷെ സ്ഥിരം ആനയിറങ്ങുന്ന സ്ഥലത്താണ് ഇവയുടെ വിഹാരം. അതു കൊണ്ടു ഇവരുടെ ജീവിത രീതികള്‍ കൃത്യമായി നിരീക്ഷിച്ചു രേഖപ്പെടുത്താനായിട്ടില്ല. സാധാരണ ഗതിയില്‍ 5 മുതല്‍ 6 മാസം വരെ വെള്ളത്തിന്‍റെ അടിത്തട്ടിലാകും തുമ്പികള്‍ ലാര്‍വയായി ജീവിക്കുക. തുടര്‍ന്ന് 3-4 മാസം ലാര്‍വ വിരിഞ്ഞു തുമ്പിയായി പറന്നു നടക്കും. ഒരു വര്‍ഷം കൊണ്ടു 3 തലമുറ വരെ തുമ്പികളുണ്ടാകുമെന്നും വിവേക് പറയുന്നു.

ആര്യനാടും തുമ്പികളും

പശ്ചിമഘട്ട മലനിരകളുമായി അതിര്‍ത്തി പങ്കിടുന്ന ആര്യനാട് ഗ്രാമം ജൈവ വൈവിധ്യത്തിന്‍റെ കലവറയാണെന്ന് വിവേക് പറയുന്നു. ഷഡ്‌പഥങ്ങളുടെ വന്‍ വൈവിധ്യം ആര്യനാടുണ്ട്. നിരവധിയിനം ചിത്രശലഭങ്ങളെ റെജി ചന്ദ്രന്‍ എന്ന ഫോട്ടോഗ്രാഫര്‍ പല കാലഘട്ടങ്ങളിലായി ഇവിടെ നിന്നും ചിത്രീകരിച്ചിട്ടുണ്ട്. റെജി ആര്യനാട് സ്വദേശിയാണ്.

ആര്യനാട് സ്വദേശികളോ മറ്റു പൊതസംവിധാനങ്ങളോ ഈ നാടിന്‍റെ ജൈവവൈവിധ്യത്തെ കുറിച്ചു ബോധവാന്മാരല്ല. ആധുനികതയും നഗരവത്കരണവും അധികം കടന്നു ചെല്ലാത്ത ആര്യനാട് ഗ്രാമത്തിലെ സ്വാഭാവിക വനങ്ങളും ചോലകളും നീര്‍ത്തടങ്ങളും ഇന്നും സംരക്ഷിക്കപ്പെടണം. ഇതിന്‍റെ പ്രാധാന്യം കൂടി പൊതുസമൂഹത്തിലെത്തിക്കാന്‍ ഉദ്ദേശിച്ചാണ് ശാസ്ത്രീയ നാമകരണത്തിന്‍റെ ഘട്ടമെത്തിയപ്പോള്‍ ആര്യനാട് എന്ന പേര് കൂട്ടിച്ചേര്‍ക്കാമെന്ന് തീരുമാനിച്ചത്. അങ്ങനെയാണ് MEROGOMPHUS ARYANADENSIS എന്ന പേരിലേക്കെത്തിയതെന്നും വിവേക് വ്യക്തമാക്കി.

Also Read: വേനല്‍ ചൂടിൽ മനസിന് കുളിര്‍മയേകി വണ്ടന്‍മേട്ടിലെ സൂര്യകാന്തി പൂക്കാലം; ഇത് വിദ്യാർഥികള്‍ തീർത്ത വസന്തം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.