എറണാകുളം: സുഭദ്ര കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് അയൽവാസിയായ നാരായണൻ പറഞ്ഞു. കഴിഞ്ഞ മാസം മൂന്നാം തീയതി ഉച്ചയ്‌ക്ക് മുമ്പ് അവരെ കണ്ടിരുന്നതായി അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. അന്നത്തെ അവരുടെ പോക്ക് തന്നെ അസാധാരണമായിരുന്നുവെന്ന് നാരായണൻ വ്യക്തമാക്കി.
സാധാരണ സാരി ധരിക്കാറുള്ള സുഭദ്ര അന്ന് ചൂരിദാർ ധരിച്ചതിനാലാണ് അവരെ കൂടുതലായി ശ്രദ്ധിച്ചത്. അവരോടൊപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നു. അവരുടെ മുഖം വ്യക്തമായിരുന്നില്ല. സാധാരണ അവർ പോകാത്ത റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോയതും താൻ ശ്രദ്ധിച്ചിരുന്നുവെന്ന് നാരായണന്‍ പറഞ്ഞു.
അന്ന് രാത്രി മകൻ വന്ന് അന്വേഷിച്ചിരുന്നു. സാധാരണ അമ്പലങ്ങളിൽ യാത്ര പോകുന്ന അവർ ഇടയ്ക്ക് വീട്ടിൽ നിന്നും വിട്ടുനിൽക്കാറുണ്ട്. അതിനാലാണ് നാലാം തീയതി മുതൽ അവരെ കാണാതിരിന്നിട്ടും സംശയിക്കാതിരുന്നത്. ഏഴാം തീയതി പൊലീസുകാർ തന്നെ വന്നുകണ്ട് മൊഴി രേഖപ്പെടുത്തിയിരുന്നു. നല്ല സാമ്പത്തിക ഭദ്രത അവർക്ക് ഉണ്ടായിരുന്നു. പണം പലിശയ്ക്ക് നൽകിയിരുന്നു. കേന്ദ്ര സർക്കാർ ജോലിക്കാരനായിരുന്ന ഭര്‍ത്താവിന്‍റെ പെൻഷനും സുഭദ്രയ്‌ക്ക് ലഭിച്ചിരുന്നു.
ഇതിനുപുറമെ വീടിന്‍റെ മുകൾ ഭാഗവും വാടകയ്ക്ക് നൽകിയിരുന്നു. ഇതെല്ലാം മനസിലാക്കിയായിരിക്കാം പണം തട്ടാൻ പ്രതികൾ അവരെ കൊലപ്പെടുത്തിയതെന്നും നാരായണൻ പറഞ്ഞു. എവിടെ പോയാലും തിങ്കളാഴ്‌ച അവർ വീട്ടിലെത്താറുണ്ട്. തിങ്കളാഴ്‌ചകൂടി അവരെ കാണാതിരുന്നതോടെയാണ് സുഭദ്രയെ കാണാതായെന്ന് എല്ലാവരും അറിഞ്ഞത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നാലാം തീയതി മുതൽ ഒരോ ദിവസവും സുഭദ്ര വരുമെന്ന് തന്നെയാണ് കരുതിയിരുന്നത്. അവർ കൊല്ലപ്പെട്ടുവെന്നത് വേദനയും ഞെട്ടലുമാണ് ഉണ്ടാക്കിയത്. സുഭദ്രയ്‌ക്ക് മൂന്ന് മക്കളാണുള്ളത്. ഇതിൽ ഒരാൾ മരണപ്പെട്ടിരുന്നു. മറ്റ് രണ്ട് മക്കൾ അവരെ വീട്ടിലേക്ക് വിളിച്ചിരുന്നെങ്കിലും കൂടെ പോകാൻ അവർ തയ്യാറായിരുന്നില്ല.
വീട്ടുകാര്യങ്ങൾ ഉൾപ്പടെ സംസാരിച്ചിരുന്നെങ്കിലും ആലപ്പുഴയിലേക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നില്ല. പ്രതിസ്ഥാനത്തുള ശർമിളയ്‌ക്ക് സുഭദ്രമായി വർഷങ്ങളുടെ പരിചയമുണ്ട്. ഒരിക്കൽ ശർമിളയെയും കൂട്ടി തന്‍റെ വീട്ടിലും വന്നിരുന്നു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും നാരായണൻ പറഞ്ഞു.