കാസർകോട്: ജില്ലയിൽ പൊലീസ് ഹവാല പൊട്ടിക്കൽ നടത്തുന്നുവെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിൽ 7 ലക്ഷം രൂപ പിടിച്ചപ്പോൾ രേഖകളിൽ കാണിച്ചത് 4,68,000 മാത്രമാണെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. 2,32,000 രൂപ മുക്കിയെന്നും എംഎൽഎ ആരോപിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'CRPC 102 വകുപ്പ് പ്രകാരം 2020 മുതൽ 2023 വരെ 26 ഹവാല കേസുകൾ ഈ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 26 കേസുകളും ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലാണ്. ഇതില്‍ ഒരു കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ട വ്യക്തി പരാതിയുമായി കോടതിയെ സമീപിച്ചു.
2023 ഓഗസ്റ്റ് 25ന് കാഞ്ഞങ്ങാട് നിന്നും കാസര്‍ക്കോട്ടേക്ക് വരുമ്പോഴാണ് പരാതിക്കാരനെ പൊലീസ് പിടിക്കുന്നത്. ഇയാളുടെ ബൈക്കില്‍ നിന്നും 7 ലക്ഷം രൂപ പിടികൂടി. എന്നാല്‍ പൊലീസ് കണക്കില്‍ കാണിച്ചിരിക്കുന്നത് 4,68,000 രൂപയാണ്. ബാക്കി 2,38,000 രൂപ എവിടെപ്പോയെന്ന് അറിയില്ല.
എസ്‌പിക്കും മുഖ്യമന്ത്രിക്കുമടക്കം പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. പണത്തിന് കൃത്യമായ ഉറവിടമുള്ളതുകൊണ്ടാണ് പരാതിക്കാരന്‍ കോടതിയില്‍ പോയത്. ബാക്കി 25 കേസുകളിൽ പൊലീസ് എത്ര രൂപ മുക്കിയെന്ന് സമഗ്രമായ അന്വേഷണം നടത്തണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.