തിരുവനന്തപുരം : പൊതുനിരത്തുകളില്‍ വാഹന അപകടങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വരികയാണ്. റോഡില്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ പൊലീസ് എത്തുന്നത് വരെ മാറ്റാന്‍ പാടില്ലെന്നത് തെറ്റായ ധാരണയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഇതുസംബന്ധിച്ച് എംവിഡിയുടെ നിര്‍ദേശങ്ങള്‍ നോക്കാം.
- അപകടത്തിൽപ്പെട്ട വാഹനത്തിലെ ഡ്രൈവർക്കും യാത്രക്കാർക്കും ഏതെങ്കിലും തരത്തിലുള്ള പരിക്കുകൾ ഉണ്ടോയെന്ന് സ്വയവും മറ്റുള്ളവരും പരിശോധിക്കണം. ആവശ്യമെങ്കിൽ വൈദ്യസഹായവും തേടണം. പൊലീസിനെ വിവരം അറിയിക്കണം. അന്വേഷണ ഉദ്യേഗസ്ഥനുമായി സഹകരിക്കണം.
- സ്വന്തം വാഹനത്തിന്‍റെയും മറ്റു വാഹനത്തിന്‍റെയും രജിസ്റ്റർ നമ്പർ അടക്കമുള്ള ചിത്രങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് പകർത്തണം. ഇങ്ങനെ ചിത്രങ്ങൾ പകർത്തുന്നത് മറ്റ് വാഹനത്തിലെ യാത്രക്കാരോ ഡ്രൈവറോ തടസപ്പെടുത്താൻ പാടില്ല.
- സാധ്യമെങ്കിൽ എത്രയും പെട്ടെന്ന് വാഹനങ്ങൾ റോഡിന്‍റെ അരികിലേക്ക് മാറ്റണം. മാറ്റിയിടാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ വാഹനത്തിൻ്റെ സമീപത്ത് വാണിങ് ട്രയാങ്കിൾ സ്ഥാപിക്കണം. അപകട മുന്നറിയിപ്പ് ലൈറ്റുകൾ സ്ഥാപിക്കണം.
- ഡ്രൈവർമാർ പേര്, ഫോൺ നമ്പർ, മേൽവിലാസം, രജിസ്ട്രേഷൻ, ലൈസൻസ്, ഇൻഷുറൻസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ പരസ്‌പരം കൈമാറണം.
- അപകടത്തിന് ഇരയായ വാഹനങ്ങളിലെ യാത്രക്കാരോ ഡ്രൈവരോ പ്രകോപനം ഉണ്ടാക്കുന്ന രീതിയിൽ പരസ്‌പരം പെരുമാറുകയോ സംസാരിക്കുകയോ ചെയ്യരുത്.
- സൗഹൃദ രീതിയിലുള്ള ഒത്തുതീർപ്പത്തിന് സാധിക്കുന്നില്ല എങ്കിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ വരുന്നതുവരെ ഡ്രൈവർ സംഭവ സ്ഥലത്ത് തുടരണം.
Also Read: വാഹനങ്ങള്‍ സ്ത്രീകളുടെ കൈകളിലാണ് ഭദ്രം ; തെറ്റിദ്ധാരണകള്‍ കണക്ക് സഹിതം തിരുത്തി എംവിഡി