ഇടുക്കി: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്‍റെ ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിബിഐ എന്നത് അവസാനത്തെ അന്വേഷണം അല്ലെന്നും സിബിഐ കൂട്ടിലടച്ച തത്തയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. നവീൻ ബാബുവിന്‍റെ കുടുംബത്തിനൊപ്പമാണ് സിപിഎം നിലകൊള്ളുന്നതെന്നും എം വി ഗോവിന്ദൻ തൊടുപുഴയിൽ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിബിഐ അന്വേഷണത്തെക്കുറിച്ച് സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. കോടതി കേസ് ഡയറി പരിശോധിച്ചിട്ട് പറയട്ടെ. സാമൂഹ്യ പെൻഷൻ അനർഹർ കൈപ്പറ്റിയ സംഭവത്തിൽ അന്വേഷിച്ചു നടപടി എടുക്കട്ടെ എന്നും ഗോവിന്ദൻ പ്രതികരിച്ചു. ലക്ഷക്കണക്കിന് ആളുകൾക്ക് പെൻഷൻ നൽകുമ്പോൾ ചില പുഴുക്കുത്തുകൾ ഉണ്ടാകും. അത്തരം കള്ളനാണയങ്ങളെ കണ്ടെത്തി കർശന നടപടിയെടുക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
ഒരു ഘട്ടത്തിൽ പോലും സിപിഎം ജമാഅത്ത് ഇസ്‌ലാമിയുമായും എസ്‌ഡിപിഐയുമായും കൂട്ടുകൂടിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഭൂരിപക്ഷ വർഗീയതയ്ക്കും ന്യൂനപക്ഷ വർഗീയതക്കും എന്നും സിപിഎം എതിരാണെന്നും ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.
Also Read: എഡിഎം നവീന്‍ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി സ്വീകരിച്ചു