ETV Bharat / state

'കോൺഗ്രസിൽ നിന്ന് ജയിക്കുന്നവര്‍ ബിജെപിയിലേക്ക്'; ഇനി ആരൊക്കെ പോകുമെന്ന് കണ്ടറിയണമെന്ന് എംവി ഗോവിന്ദൻ

കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ സമീപനം ബിജെപിയും കോൺഗ്രസും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നതിന് തെളിവെന്ന് എംവി ഗോവിന്ദൻ. ഇനി ആരൊക്കെ ബിജെപിയിലേക്ക് പോകുമെന്ന് കണ്ടറിയണമെന്നും പരിഹാസം.

author img

By ETV Bharat Kerala Team

Published : Mar 7, 2024, 4:50 PM IST

MV Govindan  എംവി ഗോവിന്ദൻ  Loksabha Election 2024  Padmaja Venugopal  CPM
MV Govindan on Padmaja BJP Entry
എംവി ഗോവിന്ദൻ മാധ്യമങ്ങളോട്

തൃശൂർ: കോൺഗ്രസിന്‍റെ ഡസൺ നേതാക്കളാണ് ഇന്ത്യയിൽ ഉടനീളം ബിജെപിയിലേക്ക് പോകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വ സമീപനം ബിജെപിയും കോൺഗ്രസും തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം (MV Govindan on Padmaja BJP Entry).

കേരളത്തിൽ തങ്ങൾക്ക് രണ്ടക്ക നമ്പർ ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അതിൽ ബിജെപിക്കാർക്ക് ഒന്നും ലഭിക്കാൻ പോകുന്നില്ല എന്നത് ഉറപ്പാണ്. കോൺഗ്രസിൽ നിന്ന് ജയിച്ചു വരുന്നവരെ ബിജെപിയിൽ എത്തിക്കും. അതിൽ നിന്നാണ് പ്രധാനമന്ത്രിയുടെ രണ്ടക്കം എന്ന പ്രയോഗം വന്നതെന്നും സംസ്ഥാന സെക്രട്ടറി പരിഹസിച്ചു.

Also Read: പത്മജയുടെ ബിജെപി പ്രവേശനം : കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും, പതനം തുടങ്ങിയെന്ന് കെ സുരേന്ദ്രന്‍

എകെ ആൻ്റണിയുടെ മകൻ പോയി, കരുണാകരന്‍റെ മകൾ പോകുന്നു, ഇനി ആരൊക്കെയാണ് പോകുന്നത് എന്ന് കണ്ടറിയണം. കോൺഗ്രസ് നാളെ ബിജെപിയിലേക്ക് പോകില്ല എന്നതിന് എന്താണ് ഉറപ്പെന്നും എന്ന് എംവി ഗോവിന്ദൻ ചോദിച്ചു. വടകരയിൽ ഇടതുപക്ഷ മുന്നണി ജയിക്കാൻ പോവുകയാണ്. അതുകൊണ്ടുതന്നെ അവിടെ മുരളീധരൻ ആണോ എന്ന് നോക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.