എറണാകുളം: ജില്ലയില്‍ എംപോക്‌സ് സ്ഥിരീകരിച്ച യുവാവിന്‍റെ ആരോഗ്യ സ്ഥിതി തൃപ്‌തികരം. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്‍റെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡിഎംഒയുടെ ചുമതല വഹിക്കുന്ന ഡോ. ആശ വ്യക്തമാക്കി. വിദേശത്ത് നിന്ന് എത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
യുഎഇയിൽ നിന്നെത്തിയ യുവാവിനെ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കൊച്ചി എയർപോർട്ടിൽ വച്ച് തന്നെ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇതേ തുടർന്നാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. അതേ സമയം എയർപോർട്ടില്‍ യുവാവിനൊപ്പം എത്തിയ സഹ യാത്രക്കാർ സമ്പർക്ക പട്ടികയിൽ ഉണ്ടോയെന്ന കാര്യം വ്യക്തമാക്കാൻ ജില്ല മെഡിക്കൽ ഓഫിസർ തയ്യാറായില്ല.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മലപ്പുറം സ്വദേശിയായ 38 കാരനാണ് നേരത്തെ എംപോക്‌സ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് ക്ലേഡ് വണ്‍ ബി വകഭേദമാണ് ബാധിച്ചതെന്നും പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. യുഎഇയില്‍ നിന്ന് കേരളത്തിലെത്തിയ യുവാവ് ശക്തമായ പനിയും അനുബന്ധ രോഗലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംപോക്‌സ് സ്ഥിരീകരിച്ചത്.