ETV Bharat / state

കുഞ്ഞിന് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി; കുഞ്ഞ് ചികിത്സയില്‍ - Mother suicide after poisoning baby

author img

By ETV Bharat Kerala Team

Published : Jul 27, 2024, 8:24 AM IST

കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് മനംമടുത്ത യുവതി കുഞ്ഞിന് വിഷം നല്‍കിയ ശേഷം അതേ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തു.

MOTHER POISONING BABY IDUKKI  IDUKKI KAMBAMMETTU SUICIDE  കുഞ്ഞിന് വിഷം നൽകി ഇടുക്കി  അമ്മ ജീവനൊടുക്കി കമ്പംമെട്ട്
Deceased Arya Mol (ETV Bharat)

ഇടുക്കി : കുഞ്ഞിന് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി. കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി കണ്ടങ്കര വടകേതിൽ രമേശിന്‍റെ ഭാര്യ ആര്യമോൾ ആണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന മൂന്ന് വയസുകാരന്‍ ആരോമൽ ചികിത്സയിലാണ്. വ്യാഴാഴ്‌ച രാത്രിയിലാണ് സംഭവം.

കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് മനംമടുത്ത ആര്യ കുഞ്ഞിന് വിഷം നൽകിയ ശേഷം ആത്‌മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ മറ്റൊരു മുറിയിൽ മൂത്ത കുട്ടിക്കൊപ്പം കിടക്കുകയായിരുന്ന രമേശ്‌, രാത്രി വെള്ളം കുടിക്കാൻ എഴുന്നേറ്റപ്പോഴാണ് ആര്യയുടെ വായിൽ നിന്ന് നുരയും പതയും വരുന്നത് കണ്ടത്.

ഉടൻ തന്നെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന് വിഷം നൽകിയെന്നത് ആദ്യം മനസിലായിരുന്നില്ല. പിന്നീട് കുഞ്ഞിന് ക്ഷീണവും തളർച്ചയും അനുഭവപെട്ടപ്പോള്‍ നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളിൽ ചെന്നതായി അറിയുന്നത്. കുഞ്ഞ് അപകടനില തരണം ചെയ്‌തു. കമ്പംമെട്ട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

Also Read : തിരുവല്ലയില്‍ ദമ്പതികളെ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി - Burnt bodies found in the car

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.