ന്യൂഡല്‍ഹി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി 300 പേരെ വിന്യസിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യനന്ദ് റായ്. ഇരുന്നൂറിലധികം പേരെ ദുരന്ത മേഖലയില്‍ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് കേരളത്തിലെ വയനാട് ജില്ലയില്‍ ഇത്രയും വലിയൊരു ദുരന്തമുണ്ടായതെന്നും രാജ്യസഭയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനോട് സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു വേണ്ട എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘങ്ങളും ഇന്ത്യന്‍ കര സേനയുടെ രണ്ട് സംഘങ്ങളും രണ്ട് വ്യോമസേന വിമാനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്.
300 പേരും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കരസേനയുെട മദ്രാസ് എന്‍ജിനീയറിങ് സംഘത്തില്‍ നിന്നുള്ള സംഘം താത്ക്കാലിക പാലങ്ങള്‍ നിര്‍മ്മിക്കാനായി രംഗത്തുണ്ട്. ഒരു പാലം നിര്‍മ്മാണം പൂര്‍ത്തിയായി.
ഡോഗ് സ്ക്വാഡ് അടക്കമുള്ള മൂന്ന് സംഘം ദുരന്ത നിവാരണ സേനാംഗങ്ങള്‍ കൂടി സ്ഥലത്ത് വൈകുന്നേരത്തോടെ എത്തിയിട്ടുണ്ട്. രണ്ട് ഹെലികോപ്‌ടറുകള്‍ എത്തിയെങ്കിലും മോശം കാലാവസ്ഥ മൂലം നിലത്തിറക്കാനായില്ലെന്നും മന്ത്രി അറിയിച്ചു.
Also Read: വയനാട്ടിലെ 'മഹാദുരന്തം'; ഉറ്റവരെ തിരഞ്ഞ് നൂറുകണക്കിനാളുകള്‍