ETV Bharat / state

വീണ വിജയന്‍റെ മാസപ്പടി വിവാദം; അന്വേഷണം ആരംഭിച്ച് കേന്ദ്ര ഏജൻസി

author img

By ETV Bharat Kerala Team

Published : Feb 5, 2024, 12:30 PM IST

Updated : Feb 5, 2024, 3:03 PM IST

മുഖ്യമന്ത്രിയുടെ മകൾ ആരോപണ വിധേയയായ മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷണം ആരംഭിച്ചു.

monthly quota controversy  Veena Vijayan  വീണ വിജയൻ  മാസപ്പടി വിവാദം അന്വേഷണം
monthly quota case
മാസപ്പടി കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം

എറണാകുളം: മുഖ്യമന്ത്രിയുടെ മകൾ ആരോപണ വിധേയയായ മാസപ്പടി കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം തുടങ്ങി (monthly quota case). കോർപ്പറേറ്റ് അഴിമതി അന്വഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) ഏജൻസിയാണ് അന്വേഷണം ആരംഭിച്ചത്. മാസപ്പടി നൽകിയെന്ന ആരോപണം നേരിടുന്ന സിഎംആർഎൽ കമ്പനിയുടെ കൊച്ചിയിലെ ഓഫിസിലെത്തിയാണ് എസ്എഫ്ഐഒ ഉദ്യേഗസ്ഥർ പരിശോധന നടത്തുന്നത്.

എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്‌ടർ അരുൺ കുമാറിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് രാവിലെ ഒമ്പത് മണിക്ക് ശേഷം ആലുവയിലെ സിഎംആർഎല്ലിൻ്റെ ഓഫിസിലെത്തിയത്. നേരത്തെ 2019ൽ ആദായ നികുതി വകുപ്പ് സിഎംആർഎൽ ഓഫിസിൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഡയറിയും കണ്ടെത്തിയിരുന്നു.

കമ്പനി പണം നൽകിയ രാഷ്ട്രീയ നേതാക്കളുടെ പേരു വിവരങ്ങളും ഇതോടെയായിരുന്നു പുറത്തു വന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ തേടിയാണ് എസ്എഫ്ഐഒ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. ഇവിടെ നിന്നും ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ നടപടികളിലേക്ക് എസ്എഫ്ഐഒ കടക്കുക.

സിഎംആർഎൽ കമ്പനി എക്‌സാലോജിക്കുമായി നടത്തിയ ഇടപാടുകളിലാണ് പ്രധാനമായും അന്വേഷണമെന്നാണ് സൂചന. മാസപ്പടി ആരോപണത്തിൽ നടക്കുന്ന എസ്എഫ്ഐഒ അന്വേഷണത്തിന് ഏറെ പ്രാധാന്യമുണ്ട്. മാസപ്പടി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് എസ്എഫ്ഐഒയ്ക്ക് നേരത്തെ പരാതി നൽകിയിരുന്നു.

എന്നാൽ, തുടർ നടപടികൾ അന്വേഷണ ഏജൻസി സ്വീകരിച്ചിരുന്നില്ല. ഇതേ തുടർന്ന് പരാതിക്കാൻ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ കേസ് പുരോഗമിക്കുകയാണ്.
മാസപ്പടി വിവാദത്തിലെ ആദായനികുതി ബോര്‍ഡിന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബെംഗളൂരു പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

എക്‌സാലോജിക്ക്, സിഎംആർഎൽ, കെഎസ്ഐഡിസി തുടങ്ങിയ മൂന്നു സ്ഥാപനങ്ങളുടെയും മുഴുവന്‍ ഇടപാടുകളും വിശദമായി അന്വേഷിക്കാന്‍ കേന്ദ്ര കമ്പനി കാര്യ മന്ത്രാലത്തിന്‍റെ ജോയിന്‍റ് ഡയറക്‌ടർ ഉത്തരവിറക്കിയിരുന്നു. ഇതിനിടെയാണ് എസ്എഫ്ഐഒ ഉദ്യോഗസ്ഥർ സിഎംആർഎൽ കമ്പനിയിൽ പരിശോധന തുടങ്ങിയത്.

ഏഴ് വർഷം മുമ്പാണ് വീണയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന എക്‌സാലോജിക്കും സിഎംആര്‍എലും മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി ധരണയായത്. ഇതനുസരിച്ച് വീണയ്‌ക്ക് എല്ലാ മാസവും അഞ്ചു ലക്ഷം രൂപയും എക്‌സാലോജിക്കിന് മൂന്നു ലക്ഷം രൂപയും സിഎംആര്‍എല്‍ നല്‍കിയിരുന്നുവെന്നും പണം നല്‍കിയ കാലയളവില്‍ വീണയോ കമ്പനിയോ ഒരു തരത്തിലുമുള്ള സേവനവും സിഎംആര്‍എല്ലിനു നല്‍കിയില്ലന്ന വിവരങ്ങളെയും തുടർന്നാണ് മാസപ്പടി ആരോപണം ഉയർന്ന് വന്നത്. സിഎംആര്‍എല്‍ ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന് നല്‍കിയ വിവരങ്ങൾ പുറത്ത് വന്നതോടെയാണ് മാസപ്പടി വിവാദത്തിൽ കേന്ദ്ര അന്വേഷണമെന്ന ആവശ്യവും ശക്തമായത്.

സിഎംആർഎൽ കമ്പനി 1.75 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി എക്‌സാലോജിക്കിന് നല്‍കിയതായാണ് പുറത്ത് വന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ലോകസഭ തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന കമ്പനിക്ക് എതിരെ നടത്തുന്ന കേന്ദ്ര ഏജൻസിയുടെ അന്വേഷണം പുതിയ രാഷ്ട്രീയ വിവാവദങ്ങൾക്കും കാരണമാകും. എട്ട് മാസത്തെ സമയ പരിധി നിശ്ചയിച്ചാണ് എസ്എഫ്ഐഒ അന്വേഷണം തുടങ്ങിയത്.

Last Updated : Feb 5, 2024, 3:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.