ETV Bharat / state

എംഎം ലോറൻസിന്‍റെ മൃതദേഹം ഒരാഴ്‌ച കൂടി മോർച്ചറിയിൽ സൂക്ഷിക്കും; ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി - MM Lawrence dead body row - MM LAWRENCE DEAD BODY ROW

എംഎം ലോറന്‍സിന്‍റെ മൃതദേഹം ഒരാഴ്‌ച കൂടി മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി. ഇടക്കാല ഉത്തരവ് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി.

CPM LEADER MM LAWRENCE  KERALA HC OVER MM LAWRENCE  സിപിഎം എംഎം ലോറൻസ്  ഹൈക്കോടതി എംഎം ലോറന്‍സ്
MM Lawrence and Kerala High Court (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 3, 2024, 4:00 PM IST

എറണാകുളം: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറൻസിന്‍റെ മൃതദേഹം ഒരാഴ്‌ച കൂടി കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. നേരത്തെയുള്ള ഇടക്കാല ഉത്തരവ് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി. ലോറന്‍സിന്‍റെ മൂത്ത മകൻ എം.എൽ സജീവനും മകൾ സുജാതയും എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം തേടിയിരുന്നു. ഇതോടെയാണ് മോർച്ചറിയിൽ സൂക്ഷിക്കണമെന്ന നേരത്തെയുള്ള ഇടക്കാല ഉത്തരവ് ഒരാഴ്‌ച കൂടി ഹൈക്കോടതി നീട്ടിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറുടെ നേതൃത്വത്തിൽ വീണ്ടുമൊരു ഹിയറിങ് നടത്താനുള്ള സാധ്യത കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്‍റെ നേതൃത്വത്തിൽ നടന്ന ഹിയറിങ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മകള്‍ ആശ കോടതിയെ സമീപിച്ചത്.

മൃതദേഹം മെഡിക്കൽ കോളജിന് കൈമാറണമെന്ന് എംഎം ലോറൻസ് നിർദേശിച്ചിരുന്നതായി മകൻ സജീവ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ മറ്റൊരു മകളായ സുജാത ഇതിനുളള സമ്മതം മെഡിക്കൽ കോളജ് നടത്തിയ ഹിയറിങ്ങിൽ പിൻവലിച്ചെന്നാണ് ആശ കോടതിയെ അറിയിച്ചത്. സെപ്റ്റംബർ 21നാണ് സിപിഎമ്മിന്‍റെ മുതിർന്ന നേതാവ് എംഎം ലോറൻസ് കൊച്ചിയിൽ അന്തരിച്ചത്.

Also Read: മരണ ശേഷവും വിട്ടൊഴിയാത്ത വിവാദം, മൃതദേഹത്തിന് മുന്നില്‍ പോരടിച്ച 'മത, രാഷ്‌ട്രീയങ്ങള്‍'; പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മുതല്‍ സിപിഎം നേതാവ് എംഎം ലോറന്‍സ് വരെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.